എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ട് നൽകുന്നതിനെ സംബന്ധിച്ച് ഇന്ന് ഹിയറിങ്

MM Lawrence

എം എം ലോറൻസിന്റെ മൃതദേഹം വൈദ്യശാസ്ത്ര പഠനത്തിന് വിട്ടു നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള ഹിയറിങ് ഇന്ന് നടക്കും. ഉച്ചയ്ക്ക് 12 മണിയോടെ എറണാകുളം മെഡിക്കൽ കോളേജിലാണ് ഹിയറിങ്. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കമ്മിറ്റിക്കു മുമ്പാകെ ഹിയറിങ്ങിനായി ഹാജരാകാൻ എം എം ലോറൻസിന്റെ മൂന്നു മക്കൾക്കും അറിയിപ്പു നൽകിയിട്ടുണ്ട്.

Also Read: വനമേഖലയിൽ വർധിച്ച് വരുന്ന മനുഷ്യ മൃഗ സംഘട്ടനങ്ങൾ; അഖിലേന്ത്യ കിസാൻ സഭയുടെയും കർഷക തൊഴിലാളി യൂണിയൻ്റെയും സംയുക്ത പാർലമെന്റ് മാർച്ച് ഇന്ന്

പരാതിക്കാരിയായ മകൾ ആശ ലോറൻസിന് പറയാനുള്ളത് കേട്ട ശേഷം മറ്റു മക്കളോടും ആശുപത്രി അധികൃതർ വിശദമായി സംസാരിക്കും. അതിനു ശേഷമായിരിക്കും ആശുപത്രി അധികൃതർ അന്തിമ തീരുമാനമെടുക്കും. ഹിയറിങിനു ശേഷമുള്ള തീരുമാനം കോടതിയെയും അറിയിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News