ഹൃദയാഘാതം; ബ്രസീലിയന്‍ ഇന്‍ഫ്‌ലുവന്‍സര്‍ ലാരിസ ബോര്‍ജസ് അന്തരിച്ചു

ഹൃദയാഘാതത്തെത്തുടര്‍ന്ന് ബ്രസീലിയന്‍ ഇന്‍ഫ്‌ലുവന്‍സര്‍ ലാരിസ ബോര്‍ജസ് അന്തരിച്ചു. 33 വയസ്സായിരുന്നു. കഴിഞ്ഞ ദിവസം യാത്രയ്ക്കിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. ഒരാഴ്ചയോളം ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓഗസ്റ്റ് 20 നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Also Read: സ്വന്തം കമ്പനികളില്‍ രഹസ്യമായി നിക്ഷേപം നടത്തി; അദാനിക്കെതിരെ പുതിയ വെളിപ്പെടുത്തല്‍

‘കോമ’യിലായിരുന്ന ലാരിസയ്ക്ക് വീണ്ടും ഹൃദയാഘാതം ഉണ്ടാകുയായിരുന്നു. മദ്യത്തിനൊപ്പം മയക്കുമരുന്നിന്റെ അംശം ശരീരത്തില്‍ പ്രവേശിക്കപ്പെട്ടോയെന്നത് സംശയിക്കുന്നതായും പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കൂവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഗുസ്താവോ ബാര്‍സെല്ലസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News