ഹൃദയാഘാതം; മിസ്റ്റർ തമിഴ്നാട് വിജയി അരവിന്ദ് ശേഖർ മരിച്ചു

തമിഴ് ബോഡി ബിൽഡർ ഹൃദയാഘാതം മൂലം മരിച്ചു. 2022 ലെ മിസ്റ്റർ തമിഴ്നാട് വിജയി അരവിന്ദ് ശേഖറാണ് (30) മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച ഹൃദയാഘാതമുണ്ടായതിനു പിന്നാലെ അരവിന്ദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തമിഴ് നടി ശ്രുതി ഷൺമുഖപ്രിയയുടെ ഭർത്താവാണ് അരവിന്ദ്. വർഷങ്ങളായി ഡേറ്റിങ്ങിലായിരുന്ന ഇരുവരും കഴിഞ്ഞ വർഷം മേയിലാണു വിവാഹിതരായത്.

Also Read: ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തി വീട്ടുതടങ്കലില്‍

പേരെടുത്ത വെയ്റ്റ് ലോസ് കോച്ച് കൂടിയായിരുന്ന അരവിന്ദ് ശരീരഭാരം നിയന്ത്രിക്കുന്നതിനെപ്പറ്റി ഓൺലൈനിൽ നടത്തിയിരുന്ന ക്ലാസുകൾക്ക് ഏറെ കാഴ്ചക്കാരുണ്ടായിരുന്നു. പല പ്രമുഖരും അരവിന്ദിന്റെ ക്ലാസുകളിൽ പങ്കെടുത്തിരുന്നു. ഇൻസ്റ്റഗ്രാമിൽ പതിനാറായിരത്തോളം പേരാണ് അരവിന്ദിനെ പിന്തുടരുന്നത്.

Also Read: “ചെകുത്താന്‍ വിഷം, ഞാന്‍ പത്ത് വര്‍ഷമായി റേപ്പ് ചെയ്തു കൊണ്ടിരുന്നാല്‍ നിങ്ങള്‍ വെറുതെ വിടുമോ”: നടന്‍ ബാല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News