ഗുജറാത്തില്‍ നൃത്തം ചെയ്യുന്നതിനിടെ പത്ത് പേര്‍ മരിച്ച സംഭവം: കാരണം വിശദീകരിച്ച് ആരോഗ്യവിദഗ്ധന്‍

നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ദുർ​ഗാദേവിയെ പ്രീതിപ്പെടുത്താൻ ചെയ്തുവരുന്ന ഒരു നൃത്തരൂപമാണ് ​ഗർബ. എന്നാല്‍ ഇത്തവണ ഗര്‍ബ നൃത്തത്തിനിടെ 10 പേരാണ് കു‍ഴഞ്ഞുവീണ് മരിച്ചത് . അതും 24 മണിക്കൂറിനിടെ. എല്ലാവരുടെയും മരണകാരണം ഹൃദയ സ്തംഭനമാണ്.

നവരാത്രി ആഘോഷങ്ങളുടെ ആദ്യ ആറ് ദിവസങ്ങളില്‍ ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസിലേക്ക് 521 കോളുകളാണ് എത്തിയത്. ശ്വാസം കിട്ടാത്ത പ്രശ്നം പറഞ്ഞ് 600 ന് മുകളില്‍ വിളികള്‍ വന്നതായിട്ടാണ് റിപ്പോര്‍ട്ട്.  വൈകിട്ട് ആറിനും  പുലര്‍ച്ചെ രണ്ടിനും ഇടയിലാണ് ഈ കോളുകള്‍ എത്തിയത്. ഗര്‍ബ നൃത്ത ആഘോഷങ്ങളുടെ സമയമാണ് ഇത്.

സംഭവത്തെ തുടര്‍ന്ന് ഗര്‍ബ ആഘോഷങ്ങള്‍ക്ക് വേദിയാവുന്നതിന് അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളോട് എമര്‍ജന്‍സി സാഹചര്യം നേരിടാന്‍ തയ്യാറായിരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.

ALSO READ: വീട്ടിലിരിക്കുന്ന വസ്ത്രങ്ങളും പേപ്പറുകളും തനിയെ കത്തുന്നു; പരാതി നല്‍കി കുടുംബം

എന്താണ് ഇങ്ങനെ മരണം സംഭവിക്കാന്‍ കാരണം? പ്രായഭേദമന്യേ ആളുകള്‍ മരിക്കാനും ശ്വാസം കിട്ടാതെ വരുന്നതും എന്തുകൊണ്ടാണ്?

ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം വിശദീകരിക്കുകയാണ് എറണാകുളം ലൂർദ് ആശുപത്രിയിലെ ഹൃദ്രോ​ഗവിഭാ​ഗം തലവനും സീനിയർ കൺസൾട്ടന്‍റുമായ ഡോ. ജോർജ് തയ്യിൽ.

ശരീരത്തിന് താങ്ങാവുന്നതിലധികം അധ്വാനം ചെയ്യുമ്പോ‍ഴുണ്ടാകുന്ന ഓവർ ട്രെയിനിങ് സിൻഡ്രോം എന്ന അവസ്ഥയാകാം മരണത്തിനിടയാക്കിയതെന്നാണ് ഡോ.ജോർജ് തയ്യിൽ പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം വിശദീകരണം നല്‍കിയത്.

അടഞ്ഞ പ്രദേശത്ത് വിശ്രമമില്ലാതെ മണിക്കൂറുകളോളമാണ് ആളുകള്‍ ഗര്‍ബ നൃത്തം ചെയ്യുന്നത്. മാനസികവും ശാരീരികവുമായുള്ള കഠിനമായ അധ്വാനമാണ് ( ഓവർ എക്സേർഷൻ)  ഇവിടെ നടക്കുന്നത്, അതിനാൽതന്നെ ശരീരം തളരുന്നു. നടന്‍ പുനീത് രാജ്കുമാറിന്‍റെ മരണവും സമാനമാണെന്നും ഡോക്ടര്‍ പറയുന്നു.

യാതൊരു അസുഖങ്ങളുമില്ലായിരുന്നുവെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തിയിട്ടുള്ള പുനീത്, ജിമ്മിൽ അമിതമായി വ്യായാമം ചെയ്യുന്നതിനിടെ കാർഡിയാക് അറസ്റ്റ് സംഭവിച്ചാണ് അന്തരിച്ചത്. ഓവർ സ്ട്രെയിനിങ് സിൻഡ്രോം എന്ന അവസ്ഥയായിരുന്നു അദ്ദേഹത്തിന്‍റെ മരണത്തിനു കാരണം. ആരോ​ഗ്യമുള്ള മറ്റ് അസുഖങ്ങളൊന്നുമില്ലാത്തവർ ആണെങ്കിലും ശരീരത്തിന്‍റെ  ത്രാണിക്കപ്പുറം അതിനെ സമ്മർദത്തിലാക്കുന്നത് വിപരീതഫലമുണ്ടാക്കുമെന്നും ഡോ.ജോർജ് തയ്യിൽ വിശദീകരിച്ചു.

നമുക്കിടയില്‍ വലിയ വിഭാഗം ആളുകള്‍ക്കും ബി പി, ഡയബെറ്റീസ് തുടങ്ങിയ ജീവിത ശൈലി രോഗങ്ങളുണ്ട്. എന്നാല്‍ കൃത്യമായ ചെക്കപ്പുകളോ ആവശ്യമായ  ആരോഗ്യപരിപാലനമോ, മെച്ചപ്പെട്ട ജീവിതശൈലിയോ സ്വീകരിക്കാറില്ല. അതിനിടയില്‍ ശരീരത്തിന് കഴിയാവുന്നതിലപ്പുറം വിശ്രമമില്ലാതെ അധ്വാനം ചെയ്യുമ്പോള്‍ മോഹാലസ്യപ്പെട്ടു വീഴാനുള്ള സാധ്യതയുണ്ട്. ഭക്ഷണവും വെള്ളവുമില്ലാതെ നിർജലീകരണം സംഭവിക്കുകയും ചെയ്യുന്നു. ഏതെങ്കിലും തരത്തിലുള്ള ഹൃദ്രോ​ഗ സാധ്യതയുള്ളവരാണെങ്കിൽ സ്ഥിതി വഷളാവുകയാണ് ചെയ്യുക. അമിതമായി ബി.പി. കൂടിയും സ്ട്രോക്ക് വന്നുമൊക്കെ മരണം സംഭവിക്കാം. വ്യായാമം എന്ത് തരത്തിലായാലും വിശ്രമം അനിവാര്യമാണെന്നും ഡോക്ടര്‍ പറയുന്നു.

ALSO READ: ഗോള്‍ പോസ്റ്റ് മാറ്റാന്‍ ആരും നോക്കണ്ട; മാത്യു കുഴല്‍നാടന് നേരെ സതീശന്റെ ഒളിയമ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News