ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഒരു വിവാഹ വേദിയിലേക്ക് വരനും വധുവും കടന്നുവരുന്ന വീഡിയോ ദൃശ്യങ്ങളാണ്. നവദമ്പതികളെ വിവാഹവേദിയില്‍ എത്തിക്കുന്നത് ബലൂണിനുള്ളില്‍ കയറ്റിനിര്‍ത്തിയാണ്. തുടര്‍ന്ന് വേദിയില്‍ എത്തിക്കഴിയുമ്പോള്‍ ബലൂണ്‍ പൊട്ടിച്ച ശേഷം വധുവും വരനും പുറത്തേക്ക് വരുന്നതും വീഡിയോയില്‍ കാണാം.
ഹൃദയത്തിന്റെ ഷേപ്പിലുള്ള ഒരു ബലൂണ്‍ നമുക്ക് വീഡിയോയില്‍ കാണാന്‍ കഴിയും. ഇത് പൊട്ടുമ്പോള്‍ അതിനുള്ളില്‍ നവദമ്പതികള്‍ നില്‍ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ‘ഹാര്‍ട്ട് ബ്ലാസ്റ്റ് എന്‍ട്രി’ എന്നാണ് ഈ രസകരമായ രംഗപ്രവേശനത്തിന്റെ പേര്.
Also Read : http://നസ്രിയയുടെ അനുജനും നടനുമായ നവീന്‍ നസീമിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; ചടങ്ങില്‍ താരമായി ഫഹദ്
‘വിഘ്‌നേഷ് വാറന്‍’ എന്ന ഇന്‍സ്റ്റാഗ്രാം യൂസര്‍ പങ്കിട്ട വീഡിയോയിലാണ് രസകരമായ ഇക്കാര്യം കാണാന്‍ കഴിയുക. ‘വെള്ളനിറത്തിലുള്ള ഫെയറി ഡ്രെസ്സുകള്‍’ ധരിച്ച പെണ്‍കുട്ടികള്‍ നൃത്തം ചെയ്യുന്ന ഒരു സ്റ്റേജാണ് വീഡിയോയില്‍ ആദ്യം കാണാന്‍ കഴിയുക. അതിന്റെ നടുവിലായി ഒരു വലിയ പിങ്ക് ബലൂണ്‍ സജ്ജീകരിച്ചിട്ടുണ്ട്.
പെട്ടെന്ന് വേദിയിലെ മനോഹരമായ നൃത്തത്തിനിടയില്‍ ബലൂണ്‍ പൊട്ടിത്തെറിക്കുന്നു. എല്ലാവരും നോക്കുമ്പോള്‍ ബലൂണിനുള്ളില്‍ പരസ്പരം കൈകോര്‍ത്തു നില്‍ക്കുന്ന വധൂവരന്മാരെ കാണാം. തുടര്‍ന്ന് വരനും വധുവും സദസ്സിനെ വണങ്ങുന്നതും വീഡിയോയില്‍ ദൃശ്യമാണ്. ഇതോടെ വീഡിയോ അവസാനിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here