ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരം

ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരം.മസ്തിഷ്‌ക മരണം സംഭവിച്ച കാല്ലം കരുനാഗപ്പള്ളി സ്വദേശിയും അധ്യാപികയുമായ ഡാലിയയുടെ ഹൃദയമാണ് 12 വയസ്സുകാരിക്ക് മാറ്റിവെച്ചത്. ഹൃദയം തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്നും ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിക്കുകയായിരുന്നു. ഡോക്ടര്‍ സൗമ്യ രമണന്റെ നേതൃത്വത്തിലാണ് ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നത്. ആദ്യമായിട്ടാണ് ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നത്.സര്‍ക്കാര്‍ മേഖലയില്‍ ഹൃദയ മാറ്റം നടക്കുന്ന രണ്ടാമത്തെ സ്ഥാപനമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News