ഹൃദയഭേദകമെന്ന് അപർണ ബാലമുരളി; ഗുസ്തി താരങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ച് താരത്തിൻ്റെ പ്രതികരണം

ലൈംഗീക പീഡന ആരോപണം നേരിടുന്ന ബിജെപി എംപി ബ്രിജ് ഭൂഷൻ സിംഗിനെതിരെ ‘ഗുസ്തി താരങ്ങള്‍ക്കെതിരായ ഭരണകൂട ഭീകരതയ്‌ക്കെതിരെ പ്രതികരണവുമായി ചലച്ചിത്ര താരം അപർണ ബാലമുരളി.

നമ്മുടെ രാജ്യത്തെ വിജയികളെ ഇത്തരത്തില്‍ പരിഗണിക്കുന്നത് ഹൃദയഭേദകമാണെന്നാണ് അപര്‍ണയുടെ കുറിപ്പ്. ഇന്‍സ്റ്റഗ്രാം പേജിലാണ് നീതി തേടുന്ന വനിതാ ഗുസ്തി താരങ്ങളെ നടുറോഡിൽ പൊലീസ് നടുറോഡിൽ വലിച്ചിഴക്കിന്ന ചിത്രവും അപർണ പങ്കുവെച്ചിട്ടുണ്ട്.

വിനേഷ് ഫോഗാട്ട് മത്സരത്തില്‍ വിജയിച്ച് നില്‍ക്കുന്ന ചിത്രവും നിലവിലെ അവരുടെ അവസ്ഥയും പോസ്റ്ററാക്കിയുള്ള ചിത്രം ഷെയര്‍ ചെയ്തുകൊണ്ടാണ് അപര്‍ണ കുറിപ്പ് ഷെയർ ചെയ്തിരിക്കുന്നത്. വൈകിവരുന്ന നീതി നീതിനിഷേധമാണെന്ന ഹാഷ്ടാഗും അപര്‍ണ പോസ്റ്റിനൊപ്പം അപർണ നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News