മലയാളികള്‍ക്ക് ഏറെ അഭിമാനാര്‍ഹമായ നിമിഷങ്ങളാണ് 77-ാമത് കാന്‍ ഫെസ്റ്റിവലില്‍ സമ്മാനിക്കുന്നതെന്ന് കെ കെ ശൈലജ ടീച്ചര്‍. അന്താരാഷ്ട്ര തലത്തില്‍ പ്രഗത്ഭരായ ഛായാഗ്രാഹകര്‍ക്ക് കാന്‍ ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നല്‍കുന്ന പിയര്‍ ആഞ്ജിനൊ ട്രിബ്യൂട്ട് ബഹുമതിക്ക് അര്‍ഹനായ സന്തോഷ് ശിവനെയും, മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം കാനില്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ചിത്രത്തില്‍ അഭിനയിച്ച മലയാളികളായ കനി കുസൃതി, ദിവ്യപ്രഭ എന്നിവരെയും അഭിനന്ദിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് കെ കെ ശൈലജ ടീച്ചര്‍.
ALSO READ:ലോക്‌സഭ തെരഞ്ഞെടുപ്പ് ആറാം ഘട്ടം നാളെ; 58 സീറ്റുകളില്‍ വോട്ടിംഗ്
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-
മലയാളികള്‍ക്ക് ഏറെ അഭിമാനാര്‍ഹമായ നിമിഷങ്ങളാണ് 77-ാമത് കാന്‍ ഫെസ്റ്റിവലില്‍ സമ്മാനിക്കുന്നത്. മലയാളികളായ കനി കുസൃതി, ദിവ്യപ്രഭ എന്നിവരഭിനയിച്ച ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ചിത്രം മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം കാനില്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഇന്ത്യന്‍ സിനിമയാണ്.
അന്താരാഷ്ട്ര തലത്തില്‍ പ്രഗത്ഭരായ ഛായാഗ്രാഹകര്‍ക്ക് കാന്‍ ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നല്‍കുന്ന പിയര്‍ ആഞ്ജിനൊ ട്രിബ്യൂട്ട് ബഹുമതിക്ക് അര്‍ഹനായ സന്തോഷ് ശിവന്‍, അഭിമാനകരമായ പാം ഡി ഓര്‍ അവാര്‍ഡിനായി മത്സരിക്കുന്ന ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ സംവിധായിക പായല്‍ കപാഡിയ അഭിനേതാക്കളായ കനി കുസൃതി, ദിവ്യപ്രഭ എന്നിവരെ ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നു.
ALSO READ:പക്ഷിപ്പനി; കോട്ടയം മണര്‍കാട് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെ നാളെ ദയാവധം ചെയ്യും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here