കുവൈത്തിൽ കനത്ത ചൂടിന് അവസാനമാകുന്നു

കുവൈത്തിൽ അന്തരീക്ഷ താപനില കുറയുന്നു. കുവൈത്ത് അൽ-ഉജൈരി സയന്റിഫിക് സെന്ററാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത ആഴ്ചകളില്‍ ഘട്ടം ഘട്ടമായിട്ടായിരിക്കും ചൂടുകാലത്തിന് അവസാനമാകുക.കനത്ത ചൂടായിരുന്നു കഴിഞ്ഞ ആഴ്ചകളില്‍ കുവൈത്തിൽ അനുഭവപ്പെട്ടത്.

ALSO READ: തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ പ്രചരണാന്ത്യം വരെ സവിശേഷതകൾ നിറഞ്ഞ പുതുപ്പള്ളി

ആകാശത്ത് സുഹൈൽ നക്ഷത്രം ദൃശ്യമായതോടെ ചൂട് കുറയുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. വേനല്‍ക്കാലത്തിന്റെ അവസാനം പ്രത്യക്ഷപ്പെട്ട് ശൈത്യകാലം മുഴുവന്‍ കാണാന്‍ കഴിയുന്നതാണ് സുഹൈല്‍ നക്ഷത്രം. അടുത്ത ആഴ്ചകളില്‍ ഘട്ടം ഘട്ടമായി ചൂടുകാലം അവസാനിക്കും.

ALSO READ: ശക്തമായ കാറ്റും മോശം കാലാവസ്ഥയും; മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശം

സൂര്യന്‍ ഭൂമധ്യരേഖയ്ക്ക് ലംബമായി വരുന്നതോടെ പകൽ സമയവും കുറയും. സെപ്റ്റംബർ 27 ന് രാവിലെ 5:39 ഉദിക്കുന്ന സൂര്യൻ വൈകിട്ട് 5:39 ടെ അസ്തമിക്കുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. രാജ്യത്ത് കനത്ത ചൂടായിരുന്നു കഴിഞ്ഞ ആഴ്ചകളില്‍ അനുഭവപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News