സംസ്ഥാനത്ത് ചൂട് ഉയരാന്‍ സാധ്യത

അടുത്ത രണ്ട് ദിവസങ്ങളില്‍ തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഉയര്‍ന്ന താപനില 39 വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത്. അന്തരീക്ഷ താപനില സാധാരണയെക്കാള്‍ 3 °C മുതല്‍ 4 °C വരെ വര്‍ദ്ധിക്കാനും സാധ്യതയുണ്ട്. കോഴിക്കോട്, കോട്ടയം ജില്ലകളില്‍ 37 °C വരെയും താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

രാജ്യത്തുടനീളം കനത്ത ചൂടാണ് രേഖപ്പെടുത്തുന്നത്. പല സംസ്ഥാനങ്ങളിലും ഉഷ്ണതരംഗ സാധ്യത റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പശ്ചിമ ബംഗാള്‍, ഒഡിഷ, ആന്ധ്രാപ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News