ഉഷ്‌ണ തരംഗം; സംസ്ഥാനത്ത് കടുത്ത ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉഷ്ണ തരംഗത്തില്‍ ഉടനൊന്നും മാറ്റമുണ്ടാകില്ല. പാലക്കാട് ഓറഞ്ച് അലർട്ടും കൊല്ലം തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഉഷ്ണ തരംഗ സാധ്യത കണക്കിലെടുത്ത് പകൽ 12 മണി മുതൽ 3 മണി വരെ തൊഴിൽ സമയം ക്രമീകരിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇന്നും നാളെയും കേരളത്തിൽ ഉടനീളം മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് മേയ് രണ്ട് വരെ കടുത്ത ചൂട് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട് തൃശൂർ കൊല്ലം ജില്ലകളിലെ ഉഷ്ണ തരംഗത്തില്‍ ഉടനൊന്നും മാറ്റമുണ്ടാകില്ലെന്നും ഈ ജില്ലകളിൽ താപനില 42 ഡിഗ്രി വരെ ഉയരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽസിസ് മുകളിൽ ആയതിനാൽ, പാലക്കാട് ഓറഞ്ച് അലർട്ടും കൊല്ലം തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

Also read:ഉഷ്ണതരംഗ സാധ്യത; സംസ്ഥാനത്തെ ഐടിഐ കള്‍ക്ക് അവധി; ക്ലാസുകള്‍ ഓണ്‍ലൈനില്‍

ഇടുക്കിയും വയനാടും ഒഴികെ പന്ത്രണ്ട് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പുണ്ട്. സാധാരണയേക്കാൾ 3 മുതൽ 5 ഡിഗ്രി വരെ താപനില ഉയരാം. സൂര്യാഘാതവും സൂര്യാതാപവും ഏൽക്കാൻ സാധ്യത കൂടുതലായതിനാൽ പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. പകൽ 12 മണി മുതൽ 3 മണി വരെയുള്ള തൊഴിൽ സമയം ക്രമീകരിക്കണമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

ഈ സമയങ്ങളിൽ ജോലി ചെയ്യുന്നത് കണ്ടെത്തിയാൽ തൊഴിലുടമയ്ക്കെതിരെ കർശന നടപടി സ്വീകരിക്കും. പാലക്കാട്‌ മെഡിക്കൽ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ മെയ് രണ്ട് വരെ അടച്ചിടാൻ ജില്ലാ കലക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനിടെ, സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി. തെക്കൻ ജില്ലകളിൽ ഇന്നും നാളെ മഴ ലഭിക്കുമെന്നാണ് നിർദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News