ദില്ലി അടക്കം ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം രൂക്ഷമായി തുടരുന്നു. രണ്ടുദിവസത്തിനുള്ളിൽ 50ലധികം പേരാണ് ദില്ലി എൻ സി ആർ മേഖലയിൽ മരിച്ചത്. ഹരിയാന, യുപി , ബീഹാർ, രാജസ്ഥാൻ എന്നിവിടങ്ങളിലും ചൂട് ശക്തമാണ്. അതേസമയം ദില്ലിയിലെ ജലക്ഷാമത്തിൽ കേന്ദ്രസഹായം ലഭിക്കാത്തതിനെ തുടർന്ന് . ഇന്ന് മുതല്‍ ദില്ലി ജലവകുപ്പ് മന്ത്രി അദിഷി മര്‍ലെന അനിശ്ചിത കാല നിരാഹാരം ആരംഭിക്കും. ഉച്ചയ്ക്ക് 12 മണി മുതല്‍ ജംഗ്പുരയിലെ ഭോഗല്‍ കോളനിയില്‍ നിരാഹാരം ഇരിക്കുമെന്ന് അദിഷി അറിയിച്ചു.
ഹരിയാനയില്‍ നിന്നും അവകാശപ്പെട്ട വെളളം ലഭിക്കുന്നില്ലെന്നും ദില്ലിയിലെ 28 ലക്ഷം ജനങ്ങള്‍ ജലക്ഷാമം അനുഭവിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് അനിശ്ചിതകാല നിരാഹാരം. അതേസമയം ദില്ലി സർക്കാരിൻറെ കെട്ടുകാര്യസ്ഥതയാണ് ജലക്ഷാമത്തിന് കാരണ മെന്ന് ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി ആരോപിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here