ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അത്യുഷ്ണം രൂക്ഷം; വിവിധ സംസ്ഥാനങ്ങളിലായി മരിച്ചവരുടെ എണ്ണം 150 കടന്നു

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അത്യുഷ്ണം രൂക്ഷം. ഉഷ്ണതരംഗത്തെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിലായി മരിച്ചവരുടെ എണ്ണം 150 കടന്നു. ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്നതിനാൽ സർക്കാർ സ്ഥാപനങ്ങളിലും ആശുപത്രികളിലും ഫയർ ഓഡിറ്റ് നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉഷ്ണതരംഗം തുടരുന്ന സാഹചര്യത്തിൽ മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Also Read: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: എറണാകുളത്ത് ഓറഞ്ച് അലർട്ട്; 7 ജില്ലകളിൽ യെല്ലോ അലർട്ട്

കഴിഞ്ഞ 24 മണിക്കൂറിനിടെ 50 ഇൽ അധികം പേർ വിവിധ സംസ്ഥാനങ്ങളിൽ സൂര്യാഘാതത്തെ തുടർന്ന് മരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. ഉത്തര്‍പ്രദേശില്‍ ഉഷ്ണതരംഗത്തെത്തുടര്‍ന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തില്‍ 33 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മരിച്ചതായി ഉത്തര്‍പ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു. ഹോം ഗാര്‍ഡുകള്‍, ശുചീകരണ തൊഴിലാളികള്‍, മറ്റ് വോട്ടെടുപ്പ് ജീവനക്കാര്‍ എന്നിവരാണ് മരിച്ചത്. ഒഡീഷയിൽ സൂര്യാഘാതത്തെ തുടർന്നുള്ള മരണം 96 ആയി ഉയർന്നു. അതിനിടെ ദില്ലിയിൽ കടുത്ത ചൂടിന് ആശ്വാസമായി ഇടവിട്ട് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥ നിരീക്ഷണ വകുപ്പ്, അറിയിച്ചു.

Also Read: അഹമ്മദ് ദേവർകോവിലുമായി ചർച്ച നടത്തിയിട്ടില്ല, അവസാനമായി കണ്ടത് രണ്ട് മാസം മുമ്പ്: പിഎംഎം സലാം

പരമാവധി താപനില 43 ഡിഗ്രിവരെയാകൂവെന്നാണ് നിഗമനം. എന്നാൽ രാജ്യതലസ്‌ഥാനത്തെ കുടിവെള്ളക്ഷാമത്തിന് ഇനിയും പരിഹാരമായിട്ടില്ല. ടാങ്കറിൽ വെള്ളമെത്തിക്കുമ്പോൾ വൻതിരക്കും പിടിവലിയുമാണ്. രാജസ്ഥാനിലും അന്തരീക്ഷ താപനില നേരിയ തോതിൽ കുറഞ്ഞു. അതേ സമയം ഉഷ്ണതരംഗം തുടരുമെന്ന് പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഉഷ്ണതരംഗം സാധ്യത നിലനിൽക്കുന്നതിനാൽ ആശുപത്രികളിലും പൊതുയിടങ്ങളിലും ഫയർ ഓഡിറ്റ് നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തിൽ വ്യക്തമാക്കി. റിമാൽ ചുഴലിക്കാറ്റ് പ്രതിരോധവും നാശനഷ്ടങ്ങളെ കുറിച്ച് യോഗത്തിൽ വിലയിരുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News