ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം തുടരുന്നു. ഒരാഴ്ചയ്ക്കിടെയിൽ രാജസ്ഥാനിൽ മാത്രം 12 പേരാണ് മരിച്ചത്. 48.8 ഡിഗ്രി സെൽഷ്യസാണ് സംസ്ഥാനത്ത് താപനില. ഈ വർഷം രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഉയർന്ന താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.
ALSO READ: കുതിപ്പുമായി കൊച്ചിന്‍ ഷിപ്പ് യാഡ്; ഓഹരിയില്‍ വന്‍ മുന്നേറ്റം!
അൽവാർ, ഭിൽവാര, ബലോത്ര, ജയ്സാൽമീർ എന്നിവിടങ്ങളിലാണ് കനത്ത ചൂട് രേഖപ്പെടുത്തുന്നത്. ജലോറിലും ബാർമറിലുമായി ആറ് തൊഴിലാളികളാണ് മരണപ്പെട്ടത്. ഇതിന് പുറമേ പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലും താപനില 45 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ALSO READ: ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചു; മൂന്നാറിൽ നിന്ന് ആലപ്പുഴയ്ക്ക് പോയ കാർ തോട്ടിലേക്ക് മറിഞ്ഞു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here