ഉഷ്ണതരംഗം: മെയ് 6 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി;  മന്ത്രി ഡോ. ആര്‍ ബിന്ദു

ഉഷ്ണതരംഗം കണക്കിലെടുത്ത് ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മെയ് ആറു വരെ അവധി പ്രഖ്യാപിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.

ഈ ദിവസങ്ങളില്‍ വകുപ്പിനു കീഴിലെ ടെക്‌നിക്കല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കണം. എന്‍സിസി, എന്‍എസ്എസ് എന്നിവയുടെ പകല്‍സമയത്തെ പരിശീലനം, പരേഡ്, ഡ്രില്‍ തുടങ്ങിയവ ഒഴിവാക്കണം.

Also Read: മാരുതി സുസുക്കിയുടെ പുതിയ സ്വിഫ്റ്റിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു

മുന്‍നിശ്ചയ പ്രകാരമുള്ള പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. ഉഷ്ണതരംഗം തുടരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലും പരീക്ഷാഹാളുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ് മുറികളില്‍ വായുസഞ്ചാരവും ഉറപ്പാക്കണം – മന്ത്രി ഡോ. ബിന്ദു ഉത്തരവ് വിശദീകരിച്ച് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News