ഉഷ്‌ണതരംഗം; ദില്ലിയിലും നോയിഡയിലും 24 മണിക്കൂറിനിടെ മരിച്ചത് 15 പേര്‍

കടുത്ത ചൂടിലും ഉഷ്‌ണതരംഗത്തിലും ദില്ലിയിലും നോയിഡയിലും 24 മണിക്കൂറിനിടെ മരിച്ചത് 15 പേര്‍ എന്ന് റിപ്പോർട്ട്. ഉഷ്‌ണതരംഗം മൂലം നാല്‍പ്പതിലധികം പേര്‍ ചികിത്സയില്‍ തേടിയതായും റിപ്പോർട്ടിൽ പറയുന്നു. ഉഷ്ണതരംഗം ബാധിച്ചവരില്‍ ഭൂരിഭാഗവും തൊഴിലാളികളും റിക്ഷാക്കാരുമാണ്. ദില്ലിയില്‍ അനുഭവപ്പെടുന്നത് 12 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന താപനിലയാണ്.

Also read:ക്രിമിനലുകളെ കേരള പൊലീസിൽ വച്ചുപൊറുപ്പിക്കില്ല; മുഖ്യമന്ത്രി

കടുത്ത ചൂടിലും പൊടിക്കാറ്റിലും വെന്തുരുകുകയാണ് ഉത്തരേന്ത്യ. 52 ശതമാനത്തിന് മുകളിലാണ് താപനില. ദില്ലി, ഹരിയാന, യുപി, രാജസ്ഥാന്‍ സംസ്ഥാനങ്ങള്‍ ചുട്ടുപൊളളുന്നു. 12 വര്‍ഷത്തിലെ ഏറ്റവും വലിയ ചൂടാണ് ദില്ലി നഗരത്തില്‍ അനുഭവപ്പെടുന്നത്. 24 മണിക്കൂറിനുളളില്‍ ദില്ലിയില്‍ അഞ്ച് പേരും നോയിഡയില്‍ 10 പേരും ചൂട് മൂലം മരിച്ചു. കടുത്ത പനി, ഹീറ്റ് സ്‌ട്രോക്ക്, നിര്‍ജ്ജലീകരണം എന്നിവ മൂലമുണ്ടാരുന്ന ആരോഗ്യപ്രശ്‌നങ്ങളാണ് മരണത്തിലേക്ക് നയിക്കുന്നത്. 60 വയസ്സിന് മുകളിലുളളവരിലാണ് കൂടുതലും ചികിത്സയിലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികളും റിക്ഷാക്കാരുമാണ് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. അതിനിടെ ജലക്ഷാമവും ദില്ലിയില്‍ രൂക്ഷമാണ്. സംസ്ഥാനത്ത് 28 ലക്ഷം പേര്‍ക്ക് വെളളം ലഭിക്കുന്നില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി അദിഷി മര്‍ലേന അറിയിച്ചു. കേന്ദ്രസഹായം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ടെന്നും 21നകം പരിഹാരമായില്ലെങ്കില്‍ സത്യാഗ്രഹം ഇരിക്കുമെന്നും മന്ത്രി അദിഷി പറഞ്ഞു.

വരുന്ന 48 മണിക്കൂറിലും ഉഷ്ണതരംഗം രൂക്ഷമാകുമെന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൂടിനൊപ്പം കുടിവെളള ക്ഷാമം കൂടി രൂക്ഷമായതാണ് ജനജീവിതം കൂടുതല്‍ ദുസ്സഹമാകാന്‍ കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News