ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗം; മരിച്ചത് 54 പേര്‍

ദില്ലി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അത്യുഷ്ണം തുടരുന്നു. ഉഷ്ണതരംഗത്തെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ മരിച്ചത് 54 പേര്‍. ഉത്തര്‍പ്രദേശ്, ഹരിയാന, , ചണ്ഡീഗഡ്, ദില്ലി എന്നിവിടങ്ങളിലും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.

ALSO READ: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കടുത്ത് ചൂട് രണ്ട് ദിവസം കൂടി തുടരും. രാജസ്ഥാന്‍, പഞ്ചാബ്, ബിഹാര്‍,  ഒഡിഷ, ഹരിയാന, ദില്ലി, യുപി എന്നീ സംസ്ഥാനങ്ങളിലാണ് സ്ഥിതി ഗുരുതരമായി തുടരുന്നത്. ബിഹാറില്‍ സൂര്യാഘാതം മൂലം തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ അടക്കം 32 പേര്‍ മരിച്ചു. ഔറംഗബാദ്, ഭോജ്പുര്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്. ബക്‌സര്‍, ആല്‍വാര്‍, നളന്ദ എന്നിവിടങ്ങളിലും കൊടും ചൂട് തുടരുകയാണ്. ഒഡീഷയിലെ റൂര്‍ക്കേലയില്‍ 10 പേര്‍ മരിച്ചു. ജാര്‍ഖണ്ഡിലെ പലാമുവിലും രാജസ്ഥാനിലും അഞ്ച് പേര്‍ വീതവും ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ ഒരാളും മരിച്ചു.

ALSO READ: കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ഔറംഗാബാദില്‍ 20 പേര്‍ ചികിത്സയിലാണ്. ദില്ലി ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ ശരാശരി താപനില 45 ഡിഗ്രിക്ക് മുകളിലാണ്. കുടിവെളള ക്ഷാമവും തീപിടിത്ത സാധ്യതയും കണക്കിലെടുത്ത് കടുത്ത ജാഗ്രത നിര്‍ദേശമാണ് ദില്ലി സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. രാത്രിയിലും ചൂട് അനുഭവപ്പെടുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി. രാജസ്ഥാനില്‍ ഗംഗാനഗറിലാണ് ഏറ്റവും കൂടിയ താപനില. അതിനിടെ, മേഘാലയയില്‍ അടുത്ത അഞ്ചുദിവസം ഇടവിട്ടുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News