ഉത്തരേന്ത്യയില്‍ ഉഷ്ണ തരംഗം തുടരുന്നു; 24 മണിക്കൂറിനിടെ 85 മരണം

ഉത്തരേന്ത്യയില്‍ ഉഷ്ണ തരംഗം തുടരുന്നു. 24 മണിക്കൂറിനിടെ 85 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒഡീഷ, ബിഹാര്‍, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ചൂട് 50 ഡിഗ്രി കടന്ന ഒഡീഷയില്‍ മാത്രം 46 മരണവും ബീഹാറില്‍ 16 മരണവും റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ 3 വരെ ചൂട് തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം.

കുടിവെളള ക്ഷാമവും തീപിടിത്ത സാധ്യതയും കണക്കിലെടുത്ത് കടുത്ത ജാഗ്രത നിര്‍ദേശമാണ് ദില്ലി സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. രാത്രിയിലും ചൂട് അനുഭവപ്പെടുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി.

രാജസ്ഥാനില്‍ ഗംഗാനഗറിലാണ് ഏറ്റവും കൂടിയ താപനില. അതിനിടെ, മേഘാലയയില്‍ അടുത്ത അഞ്ചുദിവസം ഇടവിട്ടുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.

ഔറംഗബാദ്, ഭോജ്പുര്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്. ബക്‌സര്‍, ആല്‍വാര്‍, നളന്ദ എന്നിവിടങ്ങളിലും കൊടും ചൂട് തുടരുകയാണ്. ജാര്‍ഖണ്ഡിലെ പലാമുവിലും രാജസ്ഥാനിലും അഞ്ച് പേര്‍ വീതവും ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ ഒരാളും മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News