കടുത്ത ചൂടിൽ ചുട്ടുപൊള്ളി ഉത്തരേന്ത്യ. ദില്ലി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ 5 ദിവസം കടുത്ത ഉഷ്ണതരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. 45 ഡിഗ്രിക്ക് മുകളിലാണ് താപനില. ഗുജറാത്ത്, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, ബംഗാള്‍, ഒഡീഷ, ബീഹാര്‍, എന്നിവിടങ്ങളിലും ജാഗ്രതാ നിർദേശമുണ്ട്. മലയോര സംസ്ഥാനങ്ങളായ ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശിലും ഉഷ്ണതരംഗ സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. ഡൽഹിയിലെ മുൻഗേഷ്പൂർ മേഖലയിലാണ് അത്യുഷ്ണം ഏറ്റവും കൂടുതൽ.
താപനില 46.8 ഡിഗ്രി സെൽഷ്യസിൽ എത്തി.നജഫ് ഗഡിൽ 46.7 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയ ചൂട്. ഉത്തർപ്രദേശിലെ ആഗ്രയിൽ താപനില 46.9 ഡിഗ്രിയും മധ്യപ്രദേശിലെ ഗോളിയോറിൽ 44.9 ഡിഗ്രിയും രേഖപ്പെടുത്തി.ബർമറിലും കാൺപൂരിലും രേഖപ്പെടുത്തിയ ഉയർന്ന താപനില 46.9 ഡിഗ്രി സെൽഷ്യസ് ആണ്.
Also Read: ഇഡി അപ്പീലിൽ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി; മസാല ബോണ്ട് കേസിൽ ഇഡിക്ക് തിരിച്ചടി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here