ഉത്തരേന്ത്യയിൽ ചൂട് കടുക്കുന്നു; ഇതുവരെ മരിച്ചത് 143 പേർ

കനത്ത ചൂടില്‍ രാജ്യത്ത് മരിച്ചത് 143 പേര്‍. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളാണ് കണക്കുകള്‍ പുറത്ത വിട്ടത്. എന്നാൽ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. അതേ സമയം ദില്ലിക്കാവശ്യമായ കുടിവെള്ളം ഹരിയാന നല്‍കാത്തതില്‍ പ്രതിഷേധിച്ചുള്ള ദില്ലി മുഖ്യമന്ത്രി അതിഷിയുടെ നിരാഹാര സമരം രണ്ടാംദിവസത്തിലേക്ക് കടന്നു. ഉത്തരേന്ത്യയില്‍ തുടരുന്ന കനത്ത ചൂടില്‍ രാജ്യത്ത് മൊത്തം 143 പേര്‍ മരിച്ചെന്ന കണക്കുകളാണ് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ പുറത്ത വിട്ടത്.

Also Read: ഇടമലയാർ കേസ്; പ്രതികൾ കുറ്റക്കാരെന്ന് തൃശൂർ വിജിലൻസ് കോടതി

ഹീറ്റ് സ്ട്രോക്കും അനുബന്ധ അസുഖങ്ങളുമായി 41789 പേരാണ് വിവധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്..മാര്‍ച്ച് 1 മുതല്‍ ജൂണ്‍ 20 വരെയുള്ള കണക്കാണ് എൻസിടിസി പുറത്ത് വിട്ടത്. ദില്ലി,ഉത്തര്‍ പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളില്‍ ആഴ്ചകളായി 40 ഡിഗ്രീയിലധികമാണ് താപനില.എന്നാല്‍ ദില്ലിയില്‍ ഇന്നലെപെയ്ത മഴയോടെ ചൂടിന് നേര്ിയ ആശ്വാസമുണ്ടെങ്കിലും കടുത്ത ജാഗ്രതാ നിര്‍ദേശം തുടരുകയാണ്. അതേ സമയം കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുന്നത് ദില്ലി നിവാസികളെ പ്‌രതിസന്ധിയിലാക്കുകയാണ്. ഹരിയാന ദില്ലിക്കാവശ്യമായ വെള്ളം നല്‍കാത്തിനെതിരെ മന്ത്രി അതിഷിയുടെ നിരാഹാര സമരം തുടരുന്നു.

Also Read: ഒരാൾ ആരെന്നറിയാൻ ഇതിലും വലിയ അടയാളപ്പെടുത്തൽ വേറെയില്ല; കെ. രാധാകൃഷ്ണനെ യാത്രയാക്കി കലക്ടർ ദിവ്യ എസ് അയ്യർ

ദില്ലിയിലെ 28 ലക്ഷം വരുന്ന ആളുകള്‍ക്ക വെള്ളം ലഭിക്കാത്തിനെതിരെയാണ് തന്റെ പ്രതിഷേധമെന്നും ഹരിയാനയില്‍നിന്ന ദിവസേന 100 ദശലക്ഷം ഗ്യാലന്‍ വെള്ളം ലഭിക്കുമെന്ന് ഉറപ്പ്് ലഭിക്കുന്നതുവരെ സമരം തുടരുമെന്നും അതിഷി പ്രതികരിച്ചു.. അതേ സമയം വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയടച്ചിട്ടും നടപടിയുണ്ടായില്ല. കടുത്ത കുടിവെള്ളക്ഷാമം നേരിടുമ്പോഴും വെള്ളം നല്‍കില്ലെന്ന മനുഷ്യത്വരഹിത സമീപനം തുടരുകയാണ് ബിജെപി ഭരിക്കുന്ന ഹരിയാന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News