കൊടുംചൂടിൽ വെന്തുരുകി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ദില്ലി, യുപി എന്നീ സംസ്ഥാനങ്ങളിലാണ് സ്ഥിതി ഗുരുതരമായി തുടരുന്നത്. രാജസ്ഥാനിൽ പലയിടത്തും 50 ഡിഗ്രിയോടടുത്താണ് താപനില. ബാര്‍മറിലും ബിക്കാനീറിലും ആളുകള്‍ പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് പ്രാദേശിക ഭരണകൂടങ്ങള്‍ നിര്‍ദേശം നല്‍കി. സൂര്യാഘാത സാധ്യത കൂടിയതിനെ തുടർന്ന് ദില്ലിയിൽ സർക്കാർ ആശുപത്രികളിൽ പ്രത്യേക കിടക്കകൾ സജ്ജീകരിച്ചു.
ദില്ലിയിലും ഹരിയാനയിലും ജനജീവിതം ദുസഹമാക്കി രാത്രി താപനിലയും ഉയർന്നുതന്നെ നിൽക്കുകയാണ്. ദില്ലിയിൽ മുംഗേഷ്പൂരിലാണ് ഏറ്റവും ഉയർന്ന താപനില. 48.8 ഡിഗ്രിയാണ് ചൂട്. കടുത്ത ഉഷ്ണതരംഗം മൂന്ന് ദിവസം കൂടി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here