ഉഷ്ണ തരംഗം; പാലക്കാട് ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരും

പാലക്കാട് ജില്ലയിൽ ചൂട് ശക്തമായതോടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരും. ജില്ലയില്‍ യെൽലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യഭ്യാസ സ്ഥാപനങ്ങൾ ഓൺലൈനായി മാത്രം പ്രവർത്തിക്കാനും നിർദ്ദേശമുണ്ട്.

Also read:ഉഷ്ണ തരംഗം: തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ കളക്ടറുടെ ഉത്തരവ്

ഉയര്‍ന്ന താപനില തുടരുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ തിങ്കളാഴ്ച വരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജില്ലാ കളക്ടര്‍ ഡോ. എസ് ചിത്ര അറിയിച്ചു. പ്രൊഫ്ഷണല്‍ കോളേജുകൾ, മെഡിക്കൽ കോളേജുകൾ ഉള്‍പ്പടെയുളള വിദ്യഭ്യാസസ്ഥാപനങ്ങള്‍ തിങ്കളാഴ്ച വരെ ഓണ്‍ലൈനായി മാത്രമേ പ്രവര്‍ത്തിക്കാൻ പാടുളളു.

Also read:സത്യം മാത്രമേ അന്തിമ വിജയം നേടൂ, ബാക്കിയെല്ലാം വെള്ളത്തിന് മുകളിലെ കുമിളകൾ മാത്രമാണ്; വടകര “മോഡൽ” തവനൂരിൽ തോറ്റിട്ട് മൂന്ന് വർഷം:കെ ടി ജലീൽ എംഎൽഎ

കായിക പരിപാടികള്‍, പരേഡുകള്‍ എന്നിവ രാവിലെ 11 മുതല്‍ 3 വരെയുള്ള സമയം പാടില്ലെന്നും ആസ്ബറ്റോസ്, ട്വിന്‍ ഷീറ്റിന് കീഴില്‍ താമസിക്കുന്ന തൊഴിലാളികളെ ഉടന്‍ മാറ്റി താമസിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജില്ലയിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ച് അടിയന്തിര ഫയർ‍ ഓഡിറ്റ് നടത്തും. രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെ കന്നുകാലികളെ മേയാന്‍ വിടാന്‍ പാടുള്ളതല്ലെന്നും തോട്ടം മേഖലകളിലും ആദിവാസി മേഖലകളിലും കുടിവെള്ളം ഉറപ്പാക്കാനും കലക്ടർ നിര്‍ദ്ദേശം നൽകി. സാഹചര്യം പരിശോധിച്ച് ആവശ്യമെങ്കില്‍ മലമ്പുഴ ഡാം തുറക്കുമെന്നും പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ആവശ്യമുളള സ്ഥലങ്ങളില്‍ കുടിവെളള വിതരണം നടത്തുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News