ചൂട് ഇനിയും കൂടും; സംസ്ഥാനത്ത് വീണ്ടും ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ്

സംസ്ഥാനത്ത് വീണ്ടും ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആലപ്പുഴ ജില്ലയിലാണ് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പുള്ളത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതി തീവ്ര ചൂട് രേഖപ്പെടുത്തിയതിന്റെ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. മറ്റ് ജില്ലകളില്‍ നാളെ വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനിടെ, വരുന്ന അഞ്ച് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ അതി തീവ്ര ചൂട് രേഖപ്പെടുത്തിയതിന്റെ സാഹചര്യത്തിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വീണ്ടും ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ് നല്‍കിയത്. ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Also Read : കർക്കരെ വിവാദം; കോൺഗ്രസ് നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷന് കത്തെഴുതി

മറ്റ് ജില്ലകളില്‍ നാളെ വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സാധാരണയേക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത. ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ഉയര്‍ന്ന രാത്രി താപനില തുടരാനും സാധ്യതയുണ്ട്. അതിനിടെ വരുന്ന അഞ്ച് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ ഇടുക്കി മലപ്പുറം ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ടയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News