സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ് തുടരും

സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ് തുടരും. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ഇന്നും ഉഷ്ണ തരംഗ സാഹചര്യം നിലനില്‍ക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും തുടരുകയാണ്.

ALSO READ:എയർ ഇന്ത്യ എക്സ്പ്രസ്സ് കൂടുതൽ സർവ്വീസുകൾ റദ്ദാക്കി

പൊതുജനങ്ങളും ഭരണ- ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. അതിനിടെ, വരുന്ന ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്ന ആശ്വാസ മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ALSO READ:പാലക്കാട് വെസ്റ്റ് നൈൽ പനി ബാധിച്ച് 67 കാരൻ മരിച്ചു

വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച തിരുവനന്തപുരം പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News