കടുത്ത ചൂടും ജലക്ഷാമവും; ദുരിതത്തിൽ ദില്ലി

കടുത്ത ചൂടിലും ജലക്ഷാമത്തിലും വലഞ്ഞ് ഉത്തരേന്ത്യ. ദില്ലി എന്‍സിആറിലെ വിവിധ ഭാഗങ്ങളിലായി ചൂടിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 50 കടന്നു. പലരുടെയും മൃതദേഹങ്ങള്‍ തെരുവോരങ്ങളില്‍ കണ്ടെത്തുകയായിരുന്നു. അതേസമയം കടുത്ത ജലക്ഷാമവും തലസ്ഥാന ജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണ്. പകല്‍ മാത്രമല്ല, രാത്രിയിലും ഉഷ്ണതരംഗം രൂക്ഷമായതോടെ ഉത്തരേന്ത്യയിലെ ജീവിതം ദുരിതമായി കഴിഞ്ഞു. പകല്‍ 52 ഡിഗ്രിക്ക് മുകളിലാണ് താപനിലയെങ്കില്‍ രാത്രി 40 ഡിഗ്രിവരെയെത്തി.

Also Read: ഒ ആർ കേളു പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രി;പാർലമെന്ററി കാര്യം എം ബി രാജേഷ്, ദേവസ്വം വകുപ്പ് വി എൻ വാസവൻ

കഴിഞ്ഞ 48 മണിക്കൂറിനുളളില്‍ ദില്ലി എന്‍സിആര്‍ മേഖലകളിലായി 50 പേരാണ് മരിച്ചത്. ഇവരില്‍ പലരെയും റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയവരാണ്. ജൂണ്‍ 11മുതല്‍ 19വരെ എട്ട് ദിവസത്തിനുളളില്‍ ദില്ലിയില്‍ ഉഷ്ണതരംഗത്തില്‍ റോഡില്‍ കഴിയുന്ന 192 പേര്‍ മരിച്ചതായി സെന്റര്‍ ഫോര്‍ ഹോളിസ്റ്റിക് ഡെവലപ്മെന്റ് എന്ന എന്‍ജിഒ അവകാശപ്പെട്ടു. സൂര്യഘാതവും നിര്‍ജലീകരണവും കടുത്ത പനിയുമാണ് മരണ കാരണം.

Also Read: സർവകലാശാലകളിലേക്ക് വിദേശ വിദ്യാർത്ഥികളെ ആകർഷിക്കുന്ന കോഴ്സുകൾ ആരംഭിച്ചു: മന്ത്രി ആർ ബിന്ദു

310 പേര്‍ ദില്ലിയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ചികിത്സ തേടുന്നതായി ദില്ലി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു. ദില്ലിയില്‍ കടുത്ത ചൂടിനൊപ്പം കുടിവെള്ള ക്ഷാമവും രൂക്ഷമാകുകയാണ്. പലയിടങ്ങളിലും ടാങ്കറുകളില്‍ കുടിവെള്ളമെത്തിച്ച് പ്രതിസന്ധി ഒഴിവാക്കുന്നതിനുള്ള ശ്രമം ദില്ലി ജല്‍ ബോര്‍ഡ് നടത്തുന്നുണ്ടെങ്കിലും ശാശ്വത പരിഹാരം കാണാനായിട്ടില്ല. കേന്ദ്രസഹായം ലഭിച്ചില്ലെങ്കില്‍ നിരാഹാര സമരം നടത്തുമെന്ന് ദില്ലി ജലവിഭവ വകുപ്പ് മന്ത്രി അദിഷി മര്‍ലേന വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News