വെന്തുരുകി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ; രാജസ്ഥാനില്‍ 60 മണിക്കൂറിനിടെ 12 പേര്‍ മരിച്ചു

കൊടുംചൂടിൽ വെന്തുരുകി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. രാജസ്ഥാനില്‍ സൂര്യാഘാതത്തെതുടര്‍ന്ന് 60 മണിക്കൂറിനിടെ 12 പേര്‍ മരിച്ചു. ഉഷ്ണതരംഗത്തെ തുടർന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സംസ്ഥാനങ്ങളില്‍ ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ദില്ലി, രാജസ്ഥാന്‍ , പഞ്ചാബ് ഹരിയാന,, മധ്യപ്രദേശ്, യുപി അടക്കമുള്ള സംസ്ഥാനങ്ങൾ ചുട്ടുപൊള്ളുകയാണ്. ശരാശരി താപനില 45 ഡിഗ്രിയോടടുത്ത്. രാജസ്ഥാനില്‍ സ്ഥിതി അതീവഗുരുതരം. 51 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് അതീവ ജാഗ്രത നിര്‍ദേശം നല്‍കി. ജയ്പൂരിലെ ഫലോദിയില്‍ അത്യുഷ്ണം 50 ഡിഗ്രി പിന്നിട്ടു.

Also read:കോട്ടയത്ത് അസ്ഥികൂടം കണ്ടെത്തിയ സംഭവം; പോലീസും സയന്റിഫിക് വിദഗ്ധരും പരിശോധന നടത്തി

ജയ്സാല്‍മീര്‍, ബാര്‍മര്‍, ജോധ്പൂര്‍, കോട്ട, ബിക്കാനീര്‍, ചുരു എന്നിവിടങ്ങളിലും കടുത്ത് ചൂട്. രണ്ട് ദിവസത്തിനിടെ സൂര്യാഘാതത്തെതുടര്‍ന്ന് മരിച്ചവരുടെ എണ്ണം 12 ആയി ഉയര്‍ന്നു. ദില്ലിയിൽ ജനജീവിതം ദുസഹമാക്കി ആറിടങ്ങളില്‍ താപനില 45 ഡിഗ്രിക്ക് മുകളിലെത്തി. ബംഗാളില്‍ കൂച്ച് ബിഹാര്‍, അസമില്‍ സില്‍ച്ചാര്‍, അരുണാചല്‍ പ്രദേശില്‍ ഇറ്റാനഗര്‍ എന്നിവിടങ്ങളില്‍ സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിച്ച് കടുത്ത ചൂടാണ്. പഞ്ചാബിലും മഹാരാഷ്ട്രയിലും ചൂട് കനക്കുന്നു.

മഹാരാഷ്ട്രയിലെ അകോളയില്‍ കടുത്ത ചൂടിനെ തുടര്‍ന്ന് മേയ് 31 വരെ ജില്ലാഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാവിലെ 11 മണിക്കും വൈകുന്നേരം അഞ്ച് മണിക്കുമിടയില്‍ പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദില്ലിയടക്കമുള്ള സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിലും ഉഷ്ണതരംഗം തുടരും. ദില്ലി പഞ്ചാബ് ഹരിയാന മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News