സൂര്യാഘാതം; ബിഹാറില്‍ മരിച്ചത് നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍, ഞെട്ടിക്കും ഈ കണക്കുകള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ബിഹാറില്‍ വിന്യസിച്ച നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ സൂര്യാഘാതത്തില്‍ മരിച്ചു. ബിഹാറിലെ രോഹ്താക്ക് ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാലു പേര്‍ മരിച്ചത്.

നാഗാലാന്റില്‍ നിന്നുള്ള രണ്ട് പേരുള്‍പ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരാണ് ജില്ലയില്‍ മരിച്ചത്. ഇതില്‍ നാലു പേരു മരണം സൂര്യാഘാതം മൂലമാണെന്ന് ഡിഐജി നവീന്‍ ചന്ദ്ര ഝാ വ്യക്തമാക്കി.

ALSO READ: അമ്പൂരിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്

നാഗാലാന്റിലെ സുന്‍ഹേബോട്ടോ നിവാസിയും ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ ഉദ്യോഗസ്ഥനുമായ എ നികിയേ സുമി, സംസ്ഥാനത്തെ തന്നെ ഭേക്ക് ജില്ലയില്‍ നിന്നുള്ള പിത്ത്‌ലോഹി ലോഷോ, ബിഹാറിലെ പൊലീസ് ഉദ്യോഗസ്ഥരായ മംഗറില്‍ നിന്നുള്ള സുബാഷ് പ്രസാദ് സിംഗ്, ഭോജ്പൂരില്‍ നിന്നുള്ള ദേവ്‌നാഥ് റാം, മോട്ടിഹാരിയില്‍ നിന്നുള്ള സാമിയുള്ള എന്നിവരാണ് മരിച്ചവര്‍.

ഇതുകൂടാതെ ഇലക്ഷന്‍ ഡ്യൂട്ടിയിലായിരുന്ന പത്തോളം പോളിംഗ് ഉദ്യോഗസ്ഥരും കഴിഞ്ഞ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളില്‍ സൂര്യാഘാതം മൂലം ബിഹാറില്‍ മരിച്ചിട്ടുണ്ട്. സാധാരണക്കാരായ നാലു പേരും മരിച്ചവരില്‍ ഉള്‍പ്പെടും. ബിഹാറിലെ മിക്ക സ്ഥലങ്ങളിലും 43 ഡിഗ്രി സെല്‍ഷ്യസാണ് താപനില രേഖപ്പെടുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News