ദില്ലിയില്‍ വായുമലിനീകരണം അതീവഗുരുതരമായി തുടരുന്നു. ദീപാവലിക്ക് പിന്നാലെ നഗരത്തിലെ പലയിടങ്ങളിലും പുകമഞ്ഞ് രൂക്ഷമാണ്. വായു ഗുണനിലവാര സൂചിക 350ന് മുകളില്‍ തുടരുന്നതോടെ ദില്ലി സർക്കാർ നടപടികൾ ശക്തമാക്കി. ദീപാവലി അനുബന്ധിച്ചുള്ള പടക്കം, കരിമരുന്ന് പ്രയോഗം എന്നിവയാണ് വായു ഗുണനിലവാരം മോശമാകാൻ കാരണമെന്നാണ് നിഗമനം. ഇതിനു പുറമെ മലിനീകരണം രൂക്ഷമായതോടെ കാളിന്ദി കുഞ്ച് പ്രദേശത്ത് യമുന നദിയിൽ വിഷപ്പത നുരഞ്ഞു പൊങ്ങുന്നതും ആശങ്കയുണർത്തുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here