ദില്ലി ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ്; ഉത്തരാഖണ്ഡിൽ ചൊവ്വാഴ്ച വരെ ഓറഞ്ച് അലർട്ട്

ദില്ലി ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ് തുടരുകയാണ്. ഉത്തരാഖണ്ഡിൽ ചൊവ്വാഴ്ച വരെ ഓറഞ്ച് അലർട്ട് ആണ്. യമുനാ നദിയിലെ ജലനിരപ്പ് 206 .6 ലേക്ക് താഴ്ന്നു. അതേസമയം ദില്ലിയിൽ വെള്ളക്കെട്ട് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്. വെള്ളം ഒഴുകി പോകാന്‍ തടസം നേരിടുന്ന ഇടങ്ങളില്‍ പ്രശ്‌ന പരിഹാരത്തിനായി കരസേനയും നാവികസേനയും രംഗത്തുണ്ട്. ഐ.ടി.ഒ പാലത്തില്‍ തകരാറിലായ തടയണയുടെ അഞ്ചു ഗേറ്റുകളില്‍ ഒന്ന് കഴിഞ്ഞ ദിവസം രാത്രി സൈന്യത്തിന്റെ നേതൃത്വത്തില്‍ തുറന്നിരുന്നു. 20 മണിക്കൂറോളം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ വെള്ളത്തിനടിയില്‍ അടിഞ്ഞുകൂടിയ ചളി കംപ്രസര്‍ ഉപയോഗിച്ച് നീക്കിയ ശേഷമായിരുന്നു ഗേറ്റ് തുറന്നത്.

also read; രാത്രിയില്‍ സ്‌കൂളിലെ അരി മറിച്ച് വില്‍പ്പന നടത്താന്‍ ശ്രമിച്ചു, പ്രധാനധ്യാപകന്‍ അറസ്റ്റില്‍

യമുനാതീരത്തെ വസീറാബാദ്, ചന്ദ്രവാല്‍, ഓഖ്ല എന്നീ ജലശുദ്ധീകരണ പ്ലാന്റുകള്‍ അടച്ചതിനാല്‍ പലയിടങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഓഖ്ല പ്ലാന്റിന്റെ പ്രവര്‍ത്തനം കഴിഞ്ഞദിവസം പുനരാരംഭിച്ചെങ്കിലും പലയിടത്തും കുടിവെള്ള പ്രശ്‌നം നേരിടുന്നുണ്ട്. വസീറാബാദ് പ്ലാന്റിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ജലനിരപ്പ് താഴ്ന്നാല്‍ ഉടന്‍ പ്ലാന്റ് പ്രവര്‍ത്തനം സജ്ജമാക്കാന്‍ സാധിച്ചേക്കും. അതിനിടെ ആശ്വാസം പകര്‍ന്ന് യമുനാനദിയില്‍ ജലനിരപ്പ് ശനിയാഴ്ച കുറഞ്ഞിട്ടുണ്ട്. എന്നാല്‍ താഴ്ന്നപ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പ് തുടരുന്നതിനാല്‍ ആശങ്ക പൂര്‍ണമായും ഒഴിഞ്ഞിട്ടില്ല.
45 വര്‍ഷത്തെ റെക്കോഡ് ഭേദിച്ച് യമുന കരകവിഞ്ഞ് ഒഴുകിയപ്പോള്‍ കിഴക്കന്‍ഡല്‍ഹിയും ഓള്‍ഡ് ഡല്‍ഹിയുടെ ഭാഗങ്ങളുമാണ് കടുത്ത ദുരിതത്തിലായത്.

also read; ഏഷ്യന്‍ ഗെയിംസിലെ ക്രിക്കറ്റ് പോരാട്ടം; ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകളെ പ്രഖ്യാപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News