കുട്ടികളെ ഒറ്റയ്ക്ക് സ്കൂളില്‍ വിടാൻ പോലും മടി; മൂര്‍ഖൻ പാമ്പുകളുടെ ഭീഷണിയില്‍ വെള്ളൂര്‍

cobra-threat-kottayam

കൊടിയ വിഷമുള്ള മൂര്‍ഖൻ പാമ്പുകളുടെ ഭീഷണിയെ തുടര്‍ന്ന് കോട്ടയം വെള്ളൂരില്‍ കുട്ടികളെ ഒറ്റയ്ക്ക് സ്‌കൂളില്‍ വിടാന്‍ പോലും വിഷമിച്ച് രക്ഷകര്‍ത്താക്കള്‍. രാത്രി വീടിന് പുറത്തേക്കു ഇറങ്ങാന്‍ പോലും നാട്ടുകാര്‍ ഭയക്കുന്നുണ്ട്. ചെറുകുന്ന്, വാഴയില്‍പ്പടി, തൊണ്ണനാംകുന്ന്, മൈലാടിപ്പടി ഭാഗങ്ങളിലാണ് പാമ്പ് ശല്യം.

ഇഴജന്തുക്കളുടെ ഭീഷണി സഹിക്കുന്നതിലും അപ്പുറമായിട്ടുണ്ട്. കാട് പിടിച്ച് കിടക്കുന്ന സമീപ പുരയിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവയുടെ വാസം. കാട് തെളിക്കാത്തതിനാല്‍ പാമ്പുകള്‍ ഇവിടെ പെരുകുകയാണെന്നും നാട്ടുകാര്‍ പറയുന്നു. റോഡിനോട് ചേര്‍ന്ന് പത്തി ഉയര്‍ത്തി നില്‍ക്കുന്ന നിലയില്‍ പാമ്പുകളെ നാട്ടുകാര്‍ കണ്ടിരുന്നു. വാഴയില്‍പ്പടി ചെറുകുന്ന് ഭാഗത്തായിരുന്നു ഇത്. റോഡിനോട് ചേര്‍ന്ന് അഞ്ച് മൂര്‍ഖന്‍ പാമ്പുകളെയാണ് നാട്ടുകാര്‍ കണ്ടത്.

Read Also: പാരസെറ്റാമോള്‍ ഗുളികകള്‍ പൊടിച്ച് ജ്യൂസില്‍ കലര്‍ത്തി നല്‍കി, ആദ്യ പ്ലാന്‍ പൊളിഞ്ഞപ്പോള്‍ കഷായത്തില്‍പ്പിടിച്ചു; ചില്ലറക്കാരിയല്ല ഗ്രീഷ്മ

കാട് തെളിക്കാന്‍ വേണ്ട നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. പല തവണ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും ആക്ഷേപവുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News