സിനിമ പകർത്തിയാൽ കടുത്ത പിഴ ; പുതിയ ചട്ടങ്ങളടങ്ങിയ ബിൽ പാസാക്കി

പുതിയ ചട്ടങ്ങളടങ്ങിയ സിനിമാറ്റോഗ്രാഫി ഭേദഗതി ബിൽ-2023 രാജ്യ സഭ പാസാക്കി. ഗസറ്റ് വിജ്ഞാപനത്തിലൂടെ സെൻസർ ബോർഡ് അംഗീകാരം നൽകിയ സിനിമയ്ക്ക് രാജ്യത്ത് മൊത്തമായോ ഭാഗികമായോ അംഗീകാരം പിൻവലിക്കാനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തമാക്കുന്നതടക്കമുള്ള ചട്ടങ്ങളാണ് ഈ ബില്ലിൽ പാസാക്കിയിട്ടുള്ളത്. പ്രതിപക്ഷം മണിപ്പുർ വിഷയത്തിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോയതിന് പിന്നാലെയാണ് ബിൽ പാസാക്കിയത്. ഭരണകക്ഷി അംഗങ്ങളുടെ ചർച്ചയ്ക്കുശേഷം ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. ഈ ചട്ടം പഴയ ബില്ലിലും ഉണ്ടായിരുന്നു. എന്നാൽ 1990-ലെ കെ എം ശങ്കരപ്പ കേസിൽ സുപ്രീംകോടതി വിധി അനുസരിച്ച് പാടില്ല എന്ന് വ്യക്തമാക്കിയിരുന്നു.

also read :ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്; പ്രതികളായ മുസ്ലീം ലീഗ് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടാന്‍ ക്രൈംബ്രാഞ്ച്

പുതിയ ഭേദഗതി ബിൽ അനുസരിച്ച് സിനിമ പകർത്തി പ്രദർശിപ്പിച്ചാൽ മൂന്നുവർഷംവരെ തടവും നിർമാണച്ചെലവിന്റെ അഞ്ചുശതമാനം പിഴയും ചുമത്തും. തീയേറ്ററുകളിൽ നിന്നും ഫോണിലൂടെ സിനിമ പകർത്തുന്നവർക്കുൾപ്പെടെ ഇതു ബാധകമാവും. എ സർട്ടിഫിക്കറ്റ് , യു സർട്ടിഫിക്കറ്റ് നൽകുന്നതിനൊപ്പം പുതിയ യുഎ കാറ്റഗറിയിൽ 7+, 13+, 16+ എന്നിങ്ങനെ വിവിധ പ്രായക്കാർക്ക് കാണാനുള്ള സർട്ടിഫിക്കറ്റുകൾ നൽകും. കൂടാതെ സെൻസർ സർട്ടിഫിക്കറ്റിന്റെ കാലാവധി 10 വർഷം എന്നതിനു പകരം എന്നത്തേക്കുമാക്കും. സിനിമ ലൈസൻസിങ് ചട്ടങ്ങൾ ലഘൂകരിക്കുക, പകർപ്പുകൾ തടയുക എന്നിവ മുൻ നിർത്തിയാണ് പുതിയ നിയമമെന്ന് മന്ത്രി അനുരാഗ് സിങ് ഠാക്കൂർ പറഞ്ഞു.

‘പകർപ്പവകാശ ലംഘനത്തിലൂടെ സിനിമാമേഖലയ്ക്ക് ഓരോ വർഷവും 20,000 കോടിയുടെ നഷ്ടമാണുണ്ടാവുന്നത്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ സ്വയംഭരണ സ്ഥാപനമായി തുടരും. സെൻസർബോർഡ് സിനിമകൾക്ക് അനുമതി നിഷേധിച്ചാൽ ട്രിബ്യൂണലിനെ സമീപിക്കാവുന്ന സാഹചര്യം നേരത്തേയുണ്ടായിരുന്നു. ട്രിബ്യൂണൽ നിർത്തലാക്കിയ സാഹചര്യത്തിൽ വീണ്ടും ബോർഡിനെ സമീപിക്കാം, ആനിമേഷൻ, വിഷ്വൽ എഫക്ട്‌സ്, ഗേമിങ് ആൻഡ് കോമിക്‌സ് തുടങ്ങിയ മേഖലകളിൽ പരിശീലനസ്ഥാപനങ്ങൾ തുടങ്ങും’ ; മന്ത്രി വ്യക്തമാക്കി.

also read : ‘വിനായകനെ ഞാൻ അനുകൂലിക്കുന്നില്ല’, ഉമ്മൻ‌ചാണ്ടി അനുഭവിച്ച വേദനകളാണ് പറഞ്ഞത്: അധികം ഇനി സംസാരിക്കുന്നില്ലെന്ന് ഷൈൻ ടോം ചാക്കോ

എന്നാൽ ബലാത്സംഗത്തിനുപകരം പ്രതീകദൃശ്യങ്ങൾ കാണിക്കണമെന്നും തെറിവാക്കുകൾ ഉപയോഗിക്കരുതെന്നും പറയുന്നത് അത് അനിവാര്യമായിട്ടുള്ള സിനിമകൾക്ക് ദോഷംചെയ്യുമെന്നും, ഒ.ടി.ടി.യിലൂടെ എല്ലാതരം സിനിമകളും വീടുകളിലെത്തുന്ന കാലത്ത് യുഎ സർട്ടിഫിക്കറ്റുകളുടെ വിഭജനം അംഗീകരിക്കാനാവില്ലെന്നും ബി ജെ ഡി  അംഗം പ്രശാന്ത നന്ദ ചൂണ്ടിക്കാട്ടി. എ ഐ എ ഡി എം കെ  അംഗം തമ്പി ദുരൈയും ഭേദഗതി ബില്ലിലെ പുതിയ ക്യാറ്റഗറിയെ എതിർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News