അഫ്ഗാനിസ്ഥാനിൽ വെള്ളപ്പൊക്കം; 31 മരണം

അഫ്ഗാനിസ്ഥാനിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 31 പേർ മരിച്ചു, 41 പേരെ കാണാതായി. 606 വീടുകൾക്ക് ഭാഗികമായോ പൂർണമായോ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നിരവധി ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം.

Also Read: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ, യമുനാ നദീതീരത്ത് അപകട നിലയും കഴിഞ്ഞ് ജലനിരപ്പ് ഉയരുന്നു

ദുരന്തനിവാരണ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, പ്രകൃതിദുരന്തങ്ങൾ കാരണം അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ നാല് മാസത്തിനിടെ 214 പേരാണ് കൊല്ലപ്പെട്ടത്. 74 പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാബൂൾ, മൈതാൻ വർദക്, ഗാസ്‌നി പ്രവിശ്യകളെയാണ് മഴ കാര്യമായി ബാധിച്ചിരിക്കുന്നത്.

Also Read: പാലക്കാട് പതിനഞ്ച് ദിവസമായി അടഞ്ഞ് കിടന്നിരുന്ന വീട്ടില്‍ മോഷണം; പ്രതിക്കായി തിരച്ചിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News