ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത മൂടല്‍ മഞ്ഞ് തുടരുന്നു

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത മൂടല്‍ മഞ്ഞ് തുടരുന്നു. വരും ദിവസങ്ങളിലും ശൈത്യം കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതേ സമയം ദില്ലിയില്‍ വായു മലിനീകരണവും രൂക്ഷമാവുകയാണ്

ദില്ലി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളില്‍ കൊടും തണുപ്പിന് സാധ്യത. കനത്ത മൂടല്‍മഞ്ഞില്‍ പല നഗരങ്ങളിലും കാഴ്ചപരിധി 100 മീറ്ററില്‍ താഴെയെത്തി. മൂടല്‍ മഞ്ഞ് ഇന്നും റോഡ് -റയില്‍-വ്യോമ ഗതാഗതങ്ങളെ ബാധിച്ചു. മണിക്കൂറുകളാണ് വിമാനങ്ങളും ട്രെയിനുകളും വൈകുന്നത്. മൂടല്‍ മഞ്ഞ് കനത്തതോടെ ദില്ലിയിലും ഗുരു ഗ്രാമിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. രാജസ്ഥാന്‍, ബീഹാര്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.

Also Read: പുഞ്ച സബ്‌സിഡിയ്‌ക്ക്‌ 10 കോടികൂടി അനുവദിച്ച് സർക്കാർ

വടക്കേ ഇന്ത്യയില്‍ ഈ മാസം ആദ്യ വാരത്തില്‍ താപനില 9 മുതല്‍ 6 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് അടുത്ത മൂന്ന് ദിവസങ്ങളില്‍ ഒറ്റപെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും ഐ എം ഡി അറിയിച്ചു.തണുപ്പിനും മൂടല്‍മഞ്ഞിനുമൊപ്പം ദില്ലിയില്‍വായു മലിനീകരണവും രൂക്ഷമാണ്. ഇത് ജനജീവിതത്തെ സാരമായി ബാധിച്ചു. വായുഗുണ നിലവാര സൂചിക 400 ന് മുകളിലാണ് രേഖപെടുത്തിയത്. വിനോദ സഞ്ചാരികളോടും, തീര്‍ത്ഥാടകരോടും കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പുകള്‍ പരിശോധിച്ച ജാഗ്രത പാലിക്കാനും, രാത്രി യാത്ര ഒഴിവാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News