ദില്ലിയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് 100 വിമാനങ്ങൾ വൈകും. 6 വിമാന സർവീസുകൾ റദ്ദാക്കിയാതായി അധികൃതർ അറിയിച്ചു. അതേസമയം ദില്ലിയിൽ വായുഗുണനിലവാരം മോശം വിഭാഗത്തിൽ തുടരുന്നു. 377 ആണ് ദില്ലിയിൽ രാവിലെ രേഖപ്പെടുത്തിയ ഗുണനിലവാര സൂചിക.
അതിശൈത്യം തുടരുന്ന ദില്ലിയിലും മറ്റു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നത്. പുലർച്ചെ മുതൽ തുടരുന്ന കനത്ത മൂടൽമഞ്ഞ് ഗതാഗത സംവിധാനങ്ങളെ പൂർണമായും ബാധിച്ചു. റൺവേയിൽ കാഴ്ചപരിധി പൂജ്യമായി കുറഞ്ഞതോടെ 100 ൽ അധികം വിമാനങ്ങളാണ് വൈകിയോടുന്നത്. 6ൽ പരം വിമാനങ്ങൾ റദ്ദാക്കി. കൊൽക്കത്ത വിമാനത്താവളത്തിൽ 65 വിമാന സർവീസുകൾ വൈകുകയും അഞ്ചെണ്ണം റദ്ദാക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചിട്ടുണ്ട്.
ചണ്ഡീഗഡ് അമൃത്സർ,ആഗ്ര, തുടങ്ങി ഉത്തരേന്ത്യയിലെ മറ്റ് നിരവധി വിമാനത്താവളങ്ങളിലും സമാന സാഹചര്യമാണ്. മൂടൽമഞ്ഞിൽ റോഡ് -റെയിൽ ഗതാഗതവും തടസ്സപ്പെടുന്നുണ്ട്. ഹരിയാനയിലെ ഹിസാറിലെ ഹൈവേയിൽ ഉണ്ടായ അപകടത്തിൽ രണ്ടു പേർ മരണപ്പെട്ടു. നോയിഡ, ഗുരുഗ്രാം, ലക്നൗ, ആഗ്ര, കർണാൽ, ഗാസിയാബാദ് തുടങ്ങി നിരവധി സ്ഥലങ്ങളിലും കാഴ്ച പരിധി കുറഞ്ഞതോടെ വാഹനങ്ങൾ കുറഞ്ഞ വേഗതയിലാണ് നീങ്ങുന്നത്.
Also read: സമരം ചെയ്യുന്ന കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ കേന്ദ്രം തയ്യാറാകണമെന്ന് കര്‍ഷക സംഘടനകള്‍
പലസംസ്ഥാനങ്ങളിലും ദീർഘദൂര സർവീസുകൾ ഉൾപ്പെടെ 25 ഓളം ട്രെയിനുകൾ വൈകിയോടുന്നു. ദില്ലിയിൽ താപനില 6 ഡിഗ്രി സെൽഷ്യസിലും താഴ്ന്നതോടെ പ്രഖ്യാപിച്ച ഓറഞ്ച് അലർട്ടും തുടരുന്നു. വരും ദിവസങ്ങളിൽ താപനില ഇനിയും താഴ്ന്നേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here