ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത ചൂട് തുടരുന്നു

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത ചൂട് തുടരുന്നു. ദില്ലിയിൽ താപനിലയിൽ നേരിയ കുറവുണ്ടെങ്കിലും ജാഗ്രതാ നിർദേശം തുടരുകയാണ്. ഹീറ്റ് സ്ട്രോക്കിൽ നിരവധി പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.

ALSO READ: വിമാനത്തിലെ ശൗചാലയത്തില്‍ പുകവലിച്ച യുപി സ്വദേശി തിരുവനന്തപുരത്ത് പിടിയില്‍

കനത്ത ചൂടിനു പിന്നാലെ കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുന്നത് ദില്ലി നിവാസികളെ പ്‌രതിസന്ധിയിലാക്കുകയാണ്. ഹരിയാന ദില്ലിക്കാവശ്യമായ വെള്ളം നല്‍കാത്തിനെതിരെ മന്ത്രി അതിഷിയുടെ നിരാഹാര സമരം തുടരുന്നു..ദില്ലിയിലെ 28 ലക്ഷം വരുന്ന ആളുകള്‍ക്ക വെള്ളം ലഭിക്കാത്തിനെതിരെയാണ് തന്റെ പ്രതിഷേധമെന്നും ഹരിയാനയില്‍നിന്ന ദിവസേന 100 ദശലക്ഷം ഗ്യാലന്‍ വെള്ളം ലഭിക്കുമെന്ന് ഉറപ്പ് ലഭിക്കുന്നതുവരെ സമരം തുടരുമെന്നും അതിഷി വ്യക്തമാക്കി.

ALSO READ: നീറ്റ്, നെറ്റ് ക്രമക്കേടില്‍ മുഖം രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; എന്‍ടിഎ ഡി ജിയെ മാറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here