സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നതിനിടെ കണ്ണൂരില്‍ ഉരുള്‍പ്പൊട്ടല്‍. കണ്ണൂര്‍ കപ്പിമല പൈതല്‍കുണ്ടിലാണ് സംഭവം. ആള്‍ത്താമസമില്ലാത്ത പ്രദേശത്താണ് ഉരുള്‍പ്പൊട്ടലുണ്ടായത്. ഇത് വന്‍ ദുരന്തം ഒഴിവാക്കി.
Also Read- മഴക്കെടുതിയുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ ഷെയർ ചെയ്യരുത്; മന്ത്രി കെ രാജൻ
അതേസമയം, സംസ്ഥാനത്ത് മിക്കയിടങ്ങളിലും മഴ കനക്കുകയാണ്. തിരുവനന്തപുരം വിതുര പൊലീസ് സ്റ്റേഷന്‍ പരിസരത്ത് മരം കടപുഴകി വീണു. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ വിവിധയിടങ്ങളില്‍ വീടിന്റെ മതില്‍ ഇടിഞ്ഞുവീണു. പാലക്കാട് കനത്ത മഴയില്‍ ഗായത്രി പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതോടെ പാലം മുങ്ങി. ആലത്തൂര്‍ പറക്കുന്നം പതിപാലമാണ് മുങ്ങിയത്. കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ രണ്ടു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കോടഞ്ചേരി ചെമ്പുകടവ്, കോഴിക്കോട് താലൂക്കിലെ കപ്പക്കല്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍. കാണാതായ 2 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പതിനൊന്ന് ജില്ലകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, ഇടുക്കി, കോട്ടയം, പാലക്കാട്, എറണാകുളം, ആലപ്പുഴ, തൃശൂര്‍, കൊല്ലം, പത്തനംതിട്ട തുടങ്ങിയ ജില്ലകള്‍ക്കാണ് അവധി. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലും ഇടുക്കിയിലുമാണ് അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ്. തിരുവനന്തപുരം,കൊല്ലം ഒഴികെയുളള ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here