ഒരു മാസം നീണ്ടുനിന്ന പ്രചാരണങ്ങൾക്കും പ്രവർത്തനങ്ങൾക്കും ശേഷം കർണാടക ഇന്ന് വിധിയെഴുതുകയാണ്. കർണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് രാവിലെ ആറു മണിക്കാരംഭിച്ചു.
അതിരാവിലെ മുതൽ നഗര ഗ്രാമ വ്യത്യാസമില്ലാതെ പോളിംഗ് ബൂത്തിൽ മികച്ച തിരക്കാണനുഭവപ്പെടുന്നത്. സ്ത്രീകളും പുതിയ വോട്ടർമാരുമെല്ലാം നേരത്തെ പോളിംഗ് ബൂത്തിലെത്തി. 5 മണി വരെ 65.69 ശതമാനം പോളിംഗ് രേഖപ്പെടുത്തി
കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ, കോൺഗ്രസ് നേതാക്കളായ സിദ്ധരാമയ്യ, ഡി കെ ശിവകുമാർ, മല്ലികാർജ്ജുൻ ഖാർഖെ ബിജെപി നേതാക്കളായ ബി എസ് യെദിയൂരപ്പ, ബസവ രാജ് ബൊമ്മെ , ജെഡി എസ് നേതാവ് H D കുമാര സ്വാമി എന്നിവർ വിവിധ സ്ഥലങ്ങളിൽ വോട്ട് രേഖപ്പെടുത്തി.
യുവ വോട്ടർമാർക്ക് മികച്ച അവസരമാണെന്നും അവർ 140-ന് മുകളിൽ സീറ്റ് കോൺഗ്രസിന് നൽകുമെന്നും കോൺഗ്രസ് പ്രസിഡന്റ് ഡി കെ ശിവകുമാർ പറഞ്ഞു.ബിജെപി തന്നെ വിജയിക്കുമെന്നും അധികാരം നിലനിർത്തുമെന്നും ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ജെഡിഎസ് ആവും രാജാവാവുകയെന്ന് എച്ച് ഡി കുമാരസ്വാമിയും പ്രതികരിച്ചു. അതിനിടെ ചിറ്റാപൂരിൽ പ്രിസൈഡിംഗ് ഓഫീസർ ബിജെപിക്ക് വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചതിനെ തുടർന്ന് പോളിംഗ് നിർത്തി വെച്ചതായി കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക് ഖാർഖെ ട്വീറ്റ് ചെയ്തു.
കർണാടകത്തിൽ ഇക്കുറി 5,31,33,054 വോട്ടർമാരാണ് വിധിയെഴുതുന്നത്. 224 മണ്ഡലങ്ങളിലേക്കായി 58545 പോളിംഗ് ബൂത്തുകളിലാണ് വോട്ടെടുപ്പ്. 2,615 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here