മുംബൈയിൽ വീണ്ടും മഴ ശക്തമായി; നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും യെല്ലോ അലർട്ട്

മുംബൈയിൽ വീണ്ടും മഴ കനത്തു. നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും യെല്ലോ അലർട്ട്. കനത്ത മഴയെത്തുടർന്ന് വിമാന സർവീസുകളും തടസപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടായി. ഗതാഗതം തടസപ്പെട്ടു.മുംബൈ, താനെ എന്നിവിടങ്ങളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

also read: ഗാസ സിറ്റിയിലെ ആക്രമണം; 60 മൃതദേഹം കണ്ടെടുത്തു, തെരച്ചിൽ തുടരുന്നു

ഐഎംഡിയുടെ കണക്കനുസരിച്ച്, വെള്ളിയാഴ്ച രാവിലെ 7:45 വരെ, നഗരത്തിൽ വ്യത്യസ്‌ത തോതില്‍ മഴ ലഴിച്ചു. ബൈകുല്ലയിൽ 100.5 മില്ലിമീറ്റർ, മഹാലക്ഷ്മിയിൽ 41 മില്ലിമീറ്റർ, മാട്ടുംഗ 99 മില്ലിമീറ്റർ, സിയോൺ 100 മില്ലിമീറ്റർ, ദഹിസർ 57.5 മില്ലിമീറ്റർ, ജുഹു എയർപോർട്ട് 18 മില്ലിമീറ്റർ, മുംബൈ എയർപോർട്ട് 71.5 മില്ലിമീറ്റർ, രാം മന്ദിർ 72.5 മില്ലിമീറ്റർ, ടാറ്റ പവർ-ചെമ്പൂർ 58 മില്ലിമീറ്റർ, വിദ്യാ വിഹാർ 0 എംഎം, വിക്രോളി 65.5 മില്ലിമീറ്റർ എന്നിങ്ങനെയാണ് മഴ ലഭിച്ചത്.

വ്യവസായി മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹ ആഘോഷങ്ങൾക്കായി ചാർട്ടർ ചെയ്ത നൂറു കണക്കിന് വിമാനങ്ങളെയും മഴ പ്രതികൂലമായി ബാധിച്ചു.അതേസമയം ശരാശരി ഇന്ത്യൻ കുടുംബങ്ങൾ അവരുടെ ആസ്തിയുമായി താരതമ്യപ്പെടുത്തി വിവാഹങ്ങൾക്കായി ചെലവഴിക്കുന്നതിനെ അപേക്ഷിച്ച് അംബാനി കുടുംബത്തിൻ്റെ സമ്പത്തിൻ്റെ ഒരു ചെറിയ ഭാഗം മാത്രമാണ് ഇതിനായി ചിലവിടുന്നത്. ഫോർബ്‌സ് പറയുന്നതനുസരിച്ച്, മുഴുവൻ വിവാഹ ആഘോഷങ്ങളുടെയും ഏകദേശ ചെലവ് 5,000 കോടി രൂപയാണ്. ഇത് അംബാനി കുടുംബത്തിൻ്റെ ആസ്തിയുടെ 0.5 ശതമാനം മാത്രമാണ്.

also read: നഗരൂരിലെ യൂത്ത് കോൺഗ്രസ് ആക്രമണം; മുഖ്യ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News