‘ആറ് വീടുകള്‍ പൂർണമായും 143 വീടുകൾ ഭാഗീകമായും തകർന്നു’, ആലപ്പുഴ ജില്ലയിൽ 50 ദുരിതാശ്വാസ ക്യാമ്പുകളിലായി 1713 കുടുംബങ്ങൾ

ആശ്വാസ മഴ ദുരിതമായി പെയ്തിറങ്ങിയപ്പോൾ ആലപ്പുഴയിലും കനത്ത നാശനഷ്ടങ്ങൾ ആണ് റിപ്പോർട്ട് ചെയ്തത്. ആലപ്പുഴ ജില്ലയിലെ 50 ദുരിതാശ്വാസ ക്യാമ്പുകളിലായി 1713 കുടുംബങ്ങളിലെ 1967 പുരുഷന്‍മാരും 2243 സ്ത്രീകളും 682 കുട്ടികളുമടക്കം 4892 പേര്‍ കഴിയുന്നു. നിലവില്‍ അമ്പലപ്പുഴ- 30, കാര്‍ത്തികപ്പള്ളി ആറ്, മാവേലിക്കര- അഞ്ച്, ചേര്‍ത്തല നാല്, കുട്ടനാട് മൂന്ന്, ചെങ്ങന്നൂര്‍ രണ്ട് ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. അമ്പലപ്പുഴയിൽ 1459 കുടുംബങ്ങളിൽ നിന്നായി 4150 പേരാണ് ക്യാമ്പിലുള്ളത്. കാർത്തിക പള്ളിയിൽ 153 കുടുംബങ്ങളിൽ നിന്നായി 428 പേരും മാവേലിക്കരയിൽ 58 കുടുംബങ്ങളിൽ നിന്നായി 162 പേരും ക്യാമ്പുകളില്‍ കഴിയുന്നു. ചേർത്തലയിൽ 29 കുടുംബങ്ങളിലെ 92 പേരും കുട്ടനാട് എട്ട് കുടുംബങ്ങളിലെ 33 പേരും ചെങ്ങന്നൂർ ആറ് കുടുംബങ്ങളിലെ 27 പേരും ക്യാമ്പുകളിൽ കഴിയുന്നു.

ആറ് വീടുകള്‍ പൂർണമായും 143 വീടുകൾ ഭാഗീകമായും തകർന്നു

ALSO READ: ‘ലഹരിക്കെതിരെ പോരാടാൻ കേരളം’, സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ സ്കൂളുകളിൽ ശക്തമായി നടപ്പാക്കും: മന്ത്രി വി ശിവൻകുട്ടി

ജില്ലയില്‍ പ്രകൃതിക്ഷോഭത്തില്‍ ഇതുവരെ ആറ് വീടുകൾ പൂര്‍ണമായും143 വീടുകൾ ഭാഗീകമായും തകര്‍ന്നു. അമ്പലപ്പുഴ മൂന്ന്, ചേര്‍ത്തല, കുട്ടനാട്, കാര്‍ത്തികപ്പള്ളി താലൂക്കുകളിലായി ഓരോ വീട് വീതവുമാണ് പൂർണമായി തകർന്നത്. അമ്പലപ്പുഴ 73, മാവേലിക്കര 30, ചേർത്തല 21, കുട്ടനാട് 10, ചെങ്ങന്നൂർ അഞ്ച്, കാർത്തികപ്പള്ളി നാല് എന്നിങ്ങനെയാണ് നാശനഷ്ടമുണ്ടായ വീടുകളുടെ താലൂക്ക് അടിസ്ഥാനത്തിലുള്ള കണക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News