സംസ്ഥാനത്ത് മഴ കനക്കുന്നു; കാസർ​കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; കോട്ടയത്ത് ഓറഞ്ച് അലേർട്ട്

മഴ കനക്കുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച കാസർ​കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്.കോളേ‍ജുകൾക്ക് അവധി ബാധകമല്ല.

Also Read:തൃശ്ശൂര്‍ വഴുക്കുംപാറ റോഡിലെ വിള്ളൽ; ഇടപെടലുമായി റവന്യൂ മന്ത്രി കെ രാജന്‍

ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യത ഉള്ളതിനാൽ കോട്ടയം ജില്ലയിൽ ജൂലൈ മൂന്ന്, നാല്, അഞ്ച് തീയതികളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു.

Also Read:തിരുവനന്തപുരം ജില്ലയുടെ ദീർഘകാല സ്വപ്നം അടുത്ത ഘട്ടത്തിലേക്ക്; കരമന – കളിയിക്കാവിള റോഡ് വികസനത്തിന് 200 കോടി രൂപയുടെ ഭരണാനുമതി

അതേസമയം,മഴ ശക്തമാകുന്നതിനെ തുടർന്ന് എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News