‘മഴ തന്നെ മഴ’, മെയ് അവസാനത്തോടെ സംസ്ഥാനത്ത് കാലവർഷം കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്, ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ടും 10 ജില്ലകളിൽ യെല്ലോ അലർട്ടും തുടരുകയാണ്. കേരള ലക്ഷദീപ് തീരങ്ങളിൽ തിങ്കളാഴ്ച വരെ മത്സ്യബന്ധന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മെയ് അവസാനത്തോടെ കാലവർഷം എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ.

ALSO READ: ‘ബേപ്പൂരിൽ മരിച്ച 14 വയസ്സുള്ള കുട്ടിയുടെ പരിശോധനാഫലം പൂനെയിൽ നിന്നും വന്നിട്ടില്ല’, വെസ്റ്റ് നൈൽ സ്ഥിരീകരിക്കാനായില്ല: ആരോഗ്യമന്ത്രി

മലപ്പുറം, വയനാട് ജില്ലകളിൽ ആണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്‌, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. നാളെ മുതൽ ചൊവ്വാഴ്ച വരെ തീവ്ര മഴ മുന്നറിയിപ്പുള്ളത്. നാളെ 2 ജില്ലകളിലും മറ്റന്നാൾ 3 ജില്ലകളിലും ഓറഞ്ച് അലർട്ടുണ്ട്. മെയ് 20, 21 തീയതികളിൽ 7 ജില്ലകളിലും ഓറഞ്ച് അലർട്ടും 7 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ മധ്യ തെക്കൻ ജില്ലകൾക്ക് പുറമെ വടക്കൻ ജില്ലകളിലും മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.

ALSO READ: കോട്ടുവായിട്ടിട്ട് വാ അടക്കാനാകുന്നില്ലേ? ജോ ഡിസ് ലൊക്കേഷൻ ആകാം, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്കും പണി കിട്ടി

ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. കാറ്റിന്റെ വേഗത മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലും ചില ഘട്ടങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും വീശാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തീരദേശവാസികളും മലയോര മേഖലയിലുള്ളവരും പ്രത്യേക ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. കേരള ലക്ഷദീപ് തീരങ്ങളിൽ തിങ്കളാഴ്ച വരെ മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News