‘മഴ, കട്ടൻ ചായ, ജോൺസൺ മാഷ്’, വൈബ് പിടിക്കാൻ കാത്തിരുന്നോളൂ; ഈ ജില്ലകളിൽ പരക്കെ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട ഇടുക്കി വയനാട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. നാളെ തിരുവനന്തപുരം പത്തനംതിട്ട ഇടുക്കി ജില്ലകളിലും മറ്റന്നാൾ വയനാട് ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് തുടരുമെന്നും തെക്കൻ കേരളത്തിൽ മഴ സജീവമാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ALSO READ: കരമന അഖിലിന്റെ കൊലപാതകം: മുഖ്യ പ്രതി അഖിൽ എന്ന അപ്പു പിടിയിൽ, മറ്റു പ്രതികൾക്കായി ഊർജിത അന്വേഷണം

വരും ദിവസങ്ങളിൽ വടക്കൻ ജില്ലകളിൽ മഴ ലഭിച്ചേക്കുമെന്നും സൂചനയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യതയെങ്കിലും കേരള കർണാടക ലക്ഷദീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News