കാത്തിരുന്ന വേനൽമഴ വരുന്നൂ.. പുറത്തിറങ്ങുമ്പോൾ ഈ നാല് ജില്ലക്കാർ കുടയെടുക്കാൻ മറക്കേണ്ട

സംസ്ഥാനത്ത് വരും മണിക്കൂറിൽ മഴയ്ക്ക് സാധ്യത. 4 ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. 40 കീ.മീ വേ​ഗത്തിൽ കാറ്റും വീശാനും സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ALSO READ: ‘ഓസ്‌കാർ ഉറപ്പ്’, ഇത് മലയാളത്തിന്റെ മൈൽസ്റ്റോൺ; ആകാശദൂതിന് ശേഷം തിയേറ്ററിൽ ഇത്തരത്തിൽ ഒരനുഭവനം ഇതാദ്യം

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുള്ളത്. കൊടും ചൂടിന് ആശ്വാസമായി മൂന്ന് ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ മഴ എത്തിയിരുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഴ എത്തിയത്.

ALSO READ: ആടുജീവിതം മാത്രമല്ല, ജോർദാൻ മരുഭൂമിയില്‍ ഒരു ഷോട്ടിന് വേണ്ടി ദിവസങ്ങളോളം കാത്തുനിന്ന മറ്റൊരു ബ്രഹ്മാണ്ഡ സിനിമ കൂടിയുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News