സംസ്ഥാനത്ത് മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

rain

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം ഇടുക്കി തൃശ്ശൂർ, പാലക്കാട് മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്നത്. അറബിക്കടലിനു മുകളിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്.

Also Read; ബിജെപി സർക്കാരിന്റെ ക്രൂരമായ യുഎപിഎയുടെ ഇരയാണ് പ്രൊഫ സായിബാബ, മനുഷ്യാവകാശത്തിനും വേണ്ടി ജീവൻ ബലിയർപ്പിച്ച അദ്ദേഹം രക്തസാക്ഷിയായി ഓർമ്മിക്കപ്പെടും; ബിനോയ് വിശ്വം

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതചുഴി നാളെയോടെ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും. ഇതിന്റെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത ഒരാഴ്ച കൂടി ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഉയർന്ന തിരമാലയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ ഇന്നും മത്സ്യബന്ധന വിലക്ക് തുടരുകയാണ്. മലയോര തീരദേശ മേഖലയിൽ ഉള്ളവർ അതീവ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്.

Also Read; ഗൂഗിളിന് തിരിച്ചടി: മൈക്രോസോഫ്റ്റ് എക്സ്ബോക്സ് ഗെയിം പ്ലേ സ്റ്റോറിൽ ഉൾപ്പെടുത്തണമെന്ന് കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News