ആഗസ്റ്റ് 4 വരെ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ആഗസ്റ്റ് 4 വരെ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ പാത്തി സ്ഥിതിചെയ്യുന്നു .

പശ്ചിമ ബംഗാളിനും ജാര്‍ഖണ്ഡിനും മുകളിലായി ന്യൂന മര്‍ദ്ദം രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ജാര്‍ഖണ്ഡ്‌ന് മുകളില്‍ തന്നെ തീവ്ര ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി ആഗസ്റ്റ് 02 -04 തീയതികളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Also Read : വയനാടിനേയും വിലങ്ങാടിനേയും വീണ്ടെടുക്കാന്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി നല്‍കും

അതേസമയം  ഉരുള്‍പൊട്ടലുണ്ടായ വടനാട്ടിലെ രക്ഷാപ്രവര്‍ത്തനത്തില്‍ വിശാലമായ യോജിപ്പുണ്ടെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനം നല്ല രീതിയില്‍ മുന്നോട്ടുപോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ സഹകരിക്കുന്നുണ്ട്.

ഇനിയുള്ള ദൗത്യം കടുപ്പമുള്ളതായിരിക്കും.എല്ലാവരെയും സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരണം.അത് ദുരിതാശ്വാസനിധിയിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.ഈ സാഹചര്യത്തില്‍ മറ്റ് വിവാദങ്ങള്‍ പാടില്ലവിഭജനങ്ങള്‍ ഇല്ലാതെ ഒരേ മനസോടെയാണ് ദൗത്യം മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ALSO READ:വര്‍ഷങ്ങള്‍ക്കു മുമ്പ് സുനാമിയില്‍ തകര്‍ച്ച നേരിട്ടു, ഇന്ന് വയനാടിന് കൈത്താങ്ങാകുന്നു; മാതൃകയാണ് അഴീക്കല്‍ സ്‌കൂള്‍

വയനാട്ടിൽ രക്ഷാപ്രവർത്തനത്തിന്റെ നാലാം ദിവസം ദുരന്തഭൂമിക്ക് സമീപത്തുളള വീട്ടിൽ ഒറ്റപ്പെട്ട നിലയിൽ താമസിക്കുകയായിരുന്ന നാല് പേരെ ദൗത്യസംഘം  രക്ഷപ്പെടുത്തി.

രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് പടവെട്ടിക്കുന്ന് എന്ന സ്ഥലത്തെ വീട്ടിൽ കണ്ടെത്തിയത്. കാഞ്ഞിരക്കത്തോട്ട് ജോണി, ജോമോൾ, എബ്രഹാം, ക്രിസ്റ്റി എന്നിവരാണെയാണ് രക്ഷപ്പെടുത്തിയത്. തിരച്ചിൽ സംഘമാണ് പടവെട്ടിക്കുന്നിലെ വീട്ടിൽ ഇവരെ കണ്ടെത്തിയത്.  ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News