ശക്തമായ മഴ; ഈരാറ്റുപേട്ട – വാഗമണ്‍ റോഡില്‍ രാത്രികാല യാത്രാ നിരോധനം

rain

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഈരാറ്റുപേട്ട – വാഗമണ്‍ റോഡില്‍ വരെ രാത്രികാലയാത്രയും കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ വാഗമണ്‍ ഇല്ലിക്കല്‍ കല്ല്, മാര്‍മല അരുവി, ഇല വീഴാ പൂഞ്ചിറ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും ഡിസംബര്‍ നാലുവരെ നിരോധിച്ച് ജില്ലാ കളക്ടര്‍ ജോണ്‍ വി സാമുവല്‍ ഉത്തരവിട്ടു.

ALSO READ: യുഎഇ ദേശീയ ദിനം; റാസൽഖൈമയിൽ ഗതാഗത പിഴകളിൽ ഇളവ് പ്രഖ്യാപിച്ചു

അതേസമയം കോട്ടയം കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. അതിശക്തമായ മഴയുടെ സാഹചര്യത്തില്‍ കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളിലെ അങ്കണവാടി, പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി നല്‍കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. അതേസമയ മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

ALSO READ: സിപിഐ സംസ്ഥാന കൗൺസിൽ അംഗം എം നാരായണൻ മാസ്റ്റർ അന്തരിച്ചു

കനത്തമഴയുടെ സാഹചര്യത്തില്‍ പത്തനംതിട്ടയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ നാളെ മുഖ്യമന്ത്രി വിളിച്ച ജില്ലാ കളക്ടര്‍മാരുടെ യോഗം മാറ്റിവെച്ചു. ശക്തമായ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്ത് ചേരാനിരുന്ന യോഗം മാറ്റിവെച്ചത്. കളക്ടര്‍മാര്‍ അതാത് ജില്ലകളില്‍ ഉണ്ടാകണമെന്ന സാഹചര്യത്തിലാണ് യോഗം മാറ്റിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News