വരും മണിക്കൂറുകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Rain

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. പത്തനംതിട്ട ജില്ലയിലെ നിലവിലെ മഞ്ഞ അലര്‍ട്ട് ഓറഞ്ച് അലര്‍ട്ട് ആയും തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ പച്ച അലര്‍ട്ട് മഞ്ഞ അലര്‍ട്ട് ആയും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയര്‍ത്തി.

പത്തനംതിട്ട ഇടുക്കി മലപ്പുറം ജില്ലകളിലുള്‍പ്പെടെ മൂന്ന് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. ആലപ്പുഴ, കാസര്‍ഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Also Read : വയനാടിന് കരുതലും കൈത്താങ്ങും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് ലഭിച്ച സംഭാവനകള്‍ ഇങ്ങനെ

ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥവകുപ്പ് അര്‍ത്ഥമാക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News