മഴ ശക്തമാണ് ജാഗ്രത വേണം, മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിന് സാധ്യത: മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ തുടരും. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലർട്ടും ആറ് ജില്ലകളില്‍ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട്, മലപ്പുറം ഒഴികെയുള്ള ആറ് ജില്ലകളിലും യെല്ലോ അലർട്ടാണ്.

ALSO READ: ഒരുമിച്ച് ജീവിക്കാന്‍ മകൾ തടസം, യുവതിയുടെ മൂന്നരവയസുകാരിയായ മകളെയും ഭർതൃമാതാവിനെയും സുഹൃത്ത് കൊലപ്പെടുത്തിയ സംഭവം: അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്

ബംഗാൾ ഉൾക്കടലിനു മുകളിലുള്ള ന്യൂനമർദ്ദം ഇന്ന് തീവ്ര ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള തീരങ്ങളിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മത്സ്യബന്ധന വിലക്കും വിനോദസഞ്ചാര കേന്ദ്രങ്ങലിലേക്കുള്ള യാത്ര വിലക്കും തുടരും. മലയോര മേഖലകളിൽ രാത്രി യാത്ര നടത്തരുതെന്നും നിർദ്ദേശമുണ്ട്.

ALSO READ: മൈക്രോസോഫ്റ്റുമായി കൈകോര്‍ത്ത് ട്രൂകോളര്‍, പുതിയ എഐ അപ്ഡേറ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News