ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുന്നു. അസമിൽ പ്രളയത്തിന് ശമനമില്ല. 24 ജില്ലകളിലെ 12 ലക്ഷം പേരെ പ്രളയം ബാധിച്ചു. യു പിയിൽ 700 ഗ്രാമങ്ങൾ പ്രളയ ഭീഷണിയിലാണ്. ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിലിനെ തുടർന്ന് 15 റോഡുകൾ അടച്ചു. യെല്ലോ അലർട്ട് ഹിമാചലിൽ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി ഇടവിട്ട ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബിഹാറിൽ കനത്ത മഴയെ തുടർന്ന് നദികളിലെ ജലനിരപ്പ് ഉയർന്നതിനാൽ ജാഗ്രത പാലിക്കാൻ സർക്കാർ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകി. ഒഡീഷ, ഗുജറാത്ത്, ഗോവ, , മണിപ്പൂർ, മിസോറാം, ത്രിപുര എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, ജമ്മു കശ്മീർ, പഞ്ചാബ്, ഹരിയാന-ചണ്ഡീഗഢ്- ദില്ലി, കിഴക്കൻ രാജസ്ഥാൻ എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിൻ്റെ മുന്നറിയിപ്പ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here