കനത്ത മഴ; ഇടുക്കി ജില്ലയില്‍ രാത്രി യാത്ര നിരോധിച്ചു

ഇടുക്കിയില്‍ ശക്തമായ മഴ തുടരുന്നു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയില്‍ രാത്രി യാത്ര നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. കനത്ത മഴയെ തുടര്‍ന്ന് കരിപ്പിലങ്ങാട് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. നാടുകാണിയില്‍ റോഡിലേക്ക് മണ്ണിടിച്ചിലുണ്ടായി. തൊടുപുഴ – പുളിയന്‍മല സംസ്ഥാന പാതയില്‍ ഗതാഗതം തടസപ്പെട്ടു.

ഇടുക്കി തൊടുപുഴ – പുളിയന്‍മല സംസ്ഥാന പാതയിലെ കുളമാവിന് സമീപം റോഡിലേക്ക് മരം ഒടിഞ്ഞ് വീണു. ഏറെ നേരമായി സംസ്ഥാന പാതയില്‍ ഗതാഗതം തടസപ്പെട്ടു. നാട്ടുകാരും പൊലീസും മരം വെട്ടി നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി പൂച്ചപ്ര ഉരുള്‍ പൊട്ടി. വെള്ളിയാമറ്റം ക്രൈസ്റ്റ് കിങ് വൊക്കേഷണല്‍ എച്ച്എസ്എസ് സ്‌കൂളില്‍ക്യാമ്പ് ആരംഭിച്ചു. ഇവിടേക്ക് രണ്ടു കുടുംബത്തെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. തൊടുപുഴ പുളിയന്മല റോഡില്‍ യാതൊരു കാരണവശാലും യാത്ര അനുവദിക്കില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News